തോൽക്കത്തില്ലെടാ, കിരീടങ്ങൾ വിട്ടുകൊടുക്കാത്ത ശീലം നിലനിർത്തി അർജന്റീന; ഹാർഡ് റോക്കിൽ കൊളംബിയൻ കണ്ണീർ

കിരീടങ്ങൾ വിട്ടുകൊടുത്തുള്ള ശീലം ഞങ്ങൾക്ക് ഇല്ലെടാ പിള്ളേരെ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷിയമായ ഒരു ഗോളിന് തോൽപ്പിച്ച് കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജൻ്റീന. കളി എങ്ങോട്ടും വേണമെങ്കിലും തിരിയാവുന്ന ആവേശ പോരാട്ടത്തിൽ അധിക സമയത്ത് അതായത് കളിയുടെ 112 ആം മിനിറ്റിൽ ലൗട്ടാരോ മാര്‍ട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ കണ്ടെത്തിയത്.

കൊളംബിയ ആരാധകർ സ്റ്റേഡിയത്തിലേക്ക് തള്ളി കയറാൻ ശ്രമിച്ചത് കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ കണ്ടത് കൊളംബിയയുടെ ആധിപത്യം തന്നെയാണ്. അർജന്റീനയുടെ പ്രതിരോധത്തിന് നല്ല രീതിയിൽ ഭീഷണി സൃഷ്ടിക്കാൻ കൊളംബിയക്ക് സാധിച്ചു. തുടർച്ചയായ ഉള്ള ആക്രമണങ്ങൾ കൊണ്ട് നിറഞ്ഞ് നിന്ന എതിരാളികൾക്ക് എതിരെ മെസിയും കൂട്ടരും നല്ല രീതിയിൽ ബുദ്ധിമുട്ടി, പന്തടക്കത്തിലും ഷോട്ട് ഓൺ ടാർഗെറ്റിലുമൊക്കെ ആധിപത്യം പുലർത്തിയ കൊളംബിയയെ ഭാഗ്യക്കേട് മാത്രമാണ് ആദ്യപകുതിയിൽ തളർത്തിയത് എന്ന് പറയാം.

മറുവശത്ത് അര്ജന്റീന തങ്ങളുടെ തനത് ശൈലിയിൽ കളിക്കാൻ ബുദ്ധിമുട്ടിയപ്പോൾ അവർക്ക് ഒരൊറ്റ ഓൺ ടാർഗറ്റ് ഷോട്ട് മാത്രമാണ് ആദ്യപകുതിയിൽ അടിക്കാൻ സാധിച്ചത്. മെസിക്ക് അടക്കമുള്ള സൂപ്പര്താരങ്ങൾക്ക് പ്രത്യേകിച്ചൊരു ഇമ്പാക്ട് ഉണ്ടാക്കാനും സാധിക്കാതെ വന്നതോടെ ആദ്യ പകുതി കൊളംബിയ തന്നെ നിറഞ്ഞ് നിന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങളോടെ അര്ജന്റീന മത്സരത്തിലേക് തിരിച്ചുവന്നു. അതിനിയയിൽ പരിക്കേറ്റ ലയണൽ മെസി മൈതാനം വിട്ടത് അർജന്റീനക്ക് തിരിച്ചടിയായി. 65 ആം മിനിറ്റിൽ താരത്തിന് മൈതാനം വിട്ടേണ്ടതായി വന്നു. കണ്ണീരണിഞ്ഞാണ് മെസി ഗ്രൗണ്ട് വിട്ടത്. ശേഷവും ഇരുടീമുകളുടെ ഭാഗത്ത് നിന്നും മികച്ച നീക്കങ്ങൾ ഉണ്ടായെങ്കിലും പ്രതിരോധ നിരയുടെയും ഗോൾകീപ്പറുടെയും മികവിൽ അവസരങ്ങൾ ഒന്നും ഗോൾ ആയില്ല.

ശേഷം മത്സരം അതിന്റെ അധിക സമയത്ത് നീണ്ടപ്പോൾ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ  മാർട്ടിനസ് അർജന്റീനയെ വിജയിപ്പിച്ച ഗോൾ കണ്ടെത്തുക ആയിരുന്നു. ലോ സൽസ നീട്ടി നൽകിയ മനോഹരമായ പാസ് സ്വീകരിച്ച മാർട്ടിനസ് നിർണായക ഗോൾ നേടി. താരത്തിന്റെ ഈ ടൂര്ണമെന്റിലെ അഞ്ചാമത്തെ ഗോൾ ആയിരുന്നു ഇത്.

Latest Stories

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ