ഈ വർഷത്തെ ഫിഫ ലോകകപ്പിൽ കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എംപിയുമായ പി സി തോമസിനെ സംബന്ധിച്ച് സന്തോഷം നിറഞ്ഞ ഓർമകളുടേതായി . ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള ഫ്രാൻസ് ടീമിന്റെ ‘പ്ലെയർ എസ്കോർട്ടു’മാരിൽ അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ഇവയും ഒലീവിയയും ഉണ്ടായിരുന്നു എന്നതാണ് സന്തോഷത്തിന്റെ കാരണം.
ഇവാ ഇബ്രാഹിമ കൊണാറ്റെയെ അകമ്പടി സേവിച്ചപ്പോൾ ഒലീവിയ റയൽ മാഡ്രിഡ് താരം ഔറേലിയൻ ചൗമേനിയെ അനുഗമിച്ചു. “എന്റെ കൊച്ചുമക്കൾക്ക് ലോകകപ്പിൽ ഫ്രാൻസ് ടീമിനൊപ്പമാകാൻ അവസരം ലഭിച്ചത് തീർച്ചയായും മഹത്തായ നിമിഷമായിരുന്നു. അവരെയോർത്ത് എനിക്ക് അഭിമാനമുണ്ട്- പി സി തോമസ് പറഞ്ഞു.
ഖത്തറിലെ ദുഖാൻ ബാങ്കിൽ ജോലി ചെയ്യുന്ന പി സി തോമസിന്റെ മകൻ പി ടി ചാക്കോയുടെ മക്കളാണ് ഈവയും ഒലീവിയയും. ഭാര്യ സംഗീത ടൂർണമെന്റിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ദോഹയിലെ രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇവയും ഒലീവിയയും.