റൊണാൾഡോയെ അവർ പറ്റിച്ചാണ് ടീമിൽ എടുത്തത്, സൂക്ഷിച്ചില്ലെങ്കിൽ മെസിക്കും പണി കിട്ടും; സൂപ്പർ താരങ്ങളെ കുറിച്ച് ബാഴ്‌സ ഇതിഹാസം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കബളിപ്പിച്ചാണ് അൽ നാസർ അദ്ദേഹത്തെ ടീമിൽ എത്തിച്ചതെന്ന് പറയുകയാണ് ബാഴ്‌സ ഇതിഹാസം റിവാൾഡോ. റൊണാൾഡോയെ പോലെ ഒരു സൂപ്പർ താരത്തെ എത്തിക്കുന്നത് അവരുടെ ആവശ്യം ആയിരുന്നു എന്നും എന്നാൽ യാതൊരു ഉപകാരവും അതുകൊണ്ട് ഉണ്ടായില്ലെന്നും ഒരുപാട് പണം കൊടുത്ത് അയാളെ എടുക്കുക ആയിരുന്നു എന്നും റിവാൾഡോ പറയുന്നു. ഇപ്പോൾ റൊണാൾഡോക്ക് അത് മനസിലാകുന്നുണ്ടെന്നും അയാൾ സൗദി മടുത്തെന്നും പറയുന്ന റിവാൾഡോ സൗദിയിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ ഇരിക്കുന്ന മെസിയോട് സൂക്ഷിക്കാനും പറയുന്നു.

വൻ തുക ഓഫറുകൾ നൽകി മിഡിൽ ഈസ്റ്റിലേക്ക് മാറാൻ കളിക്കാർ വഞ്ചിതരാകുകയാണെന്ന് റിവാൾഡോ എഎസിനോട് പറഞ്ഞു, റൊണാൾഡോയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത് ഇങ്ങനെ “സൗദി അറേബ്യയിൽ അവർ ഒപ്പുവെക്കുന്ന വലിയ കരാറിൽ ചിലപ്പോഴൊക്കെ കളിക്കാർ കബളിപ്പിക്കപ്പെടുമെന്ന് ഞാൻ മനസ്സിലാക്കുന്നു, എന്നാൽ പിന്നീട് അവിടെ ജീവിതം കൂടുതൽ അടഞ്ഞുകിടക്കുന്നു, ഫുട്ബോൾ എല്ലായ്പ്പോഴും പ്രതീക്ഷിച്ചത്ര എളുപ്പമല്ല. അതിനാൽ, നിങ്ങൾ നിരാശയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോകാം. അവർക്ക് കിട്ടുന്ന വലിയ പ്രതിഫലത്തിൽ അധികം സന്തോഷം അവർക്ക് തോന്നില്ല ഇപ്പോൾ.”

മെസ്സി സൗദി അറേബ്യയിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടതോടെ റിവാൾഡോ മുൻ ബാഴ്‌സലോണ താരത്തിന് മുന്നറിയിപ്പ് നൽകി. അദ്ദേഹം കൂട്ടിച്ചേർത്തു “ഇത് എല്ലാ കളിക്കാർക്കും സംഭവിക്കും, ഉടൻ തന്നെ മെസി ഇതിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് . ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ അവസാനിപ്പിക്കാൻ റയൽ മാഡ്രിഡിലേക്ക് മടങ്ങുന്നതാണ് നല്ലത്. അതായിരിക്കും അദ്ദേഹത്തിന് കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു.”

Latest Stories

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി