ആരാധകർ കാത്തിരുന്ന ആ ഡീൽ നടക്കാൻ പോകുന്നു, മെസിക്കൊപ്പം ഇന്റർ മിയാമിയിൽ കളിക്കാൻ സൂപ്പർ താരമെത്തും; ഡീൽ നടക്കാൻ ആഗ്രഹിച്ച് ഫുട്‍ബോൾ ലോകം

അടുത്ത സീസണിൽ ഇന്റർ മിയാമിയിൽ ലൂയിസ് സുവാരസ് അടുത്ത സുഹൃത്തും മുൻ ബാഴ്‌സലോണ സഹതാരവുമായ ലയണൽ മെസിക്കൊപ്പം ചേരാൻ സാധ്യത . 2014 നും 2016 നും ഇടയിൽ ഉള്ള 3 വർഷകാലം ഇരുവരും ഒന്നിച്ച് ബാഴ്സയിൽ കൂട്ടുകെട്ട് ഉണ്ടാക്കി. ഒരുപാട് വലിയ വിജയങ്ങളിലേക്കും കിരീട നേട്ടത്തിലേക്കും ടീമിനെ നയിക്കാനും ഇരുവർക്കുമായി.

ഇരുവരും മികച്ച ഫുട്‍ബോൾ താരങ്ങൾ എന്നതിനേക്കാൾ ഉപരി മികച്ച സുഹൃത്തുക്കൾ കൂടി ആയിരുന്നു. ഒരുപാട് വലിയ വിജയങ്ങളിൽ ടീമിനെ നയിക്കുബോഴും പരസ്പരം ഗോളടിച്ചും ഗോളടിപ്പിച്ചും ഇരുവരും സഹായിച്ചു. ഇപ്പോഴിതാ കരിയറിന്റെ അവസാന നാളുകളിൽ താരങ്ങൾ വീണ്ടും ഒന്നിച്ച് തങ്ങളുടെ സന്തോഷം നീട്ടാൻ ആഗ്രഹിക്കുന്നു.

എൽ പൈസ് പറയുന്നതനുസരിച്ച്, ഈ നീക്കം ഉടൻ തന്നെ നടന്നേക്കാം . 36 കാരനായ സ്‌ട്രൈക്കറിന് മെസ്സിക്കും മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ജോർഡി ആൽബയ്ക്കും സെർജിയോ ബുസ്‌ക്വെറ്റ്‌സിനും ഒപ്പം ഒരു വർഷത്തെ കരാർ ആയിരിക്കും നൽകുക .

ഗ്രെമിയോയുമായുള്ള കരാർ അവസാനിച്ചുകഴിഞ്ഞാൽ ട്രാൻസ്ഫർ സീൽ നടത്താൻ സുവാരസ് അടുത്ത മാസം മിയാമിയിലേക്ക് പോകും. ഡിസംബറിൽ ബ്രസീലിയൻ ക്ലബ്ബിൽ ചേർന്നതിന് ശേഷം 46 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ