epl

പ്രീമിയര്‍ ലീഗിനെ വേട്ടയാടി വലിയ വില്ലന്‍; കാല്‍പ്പന്ത് ഉത്സവം നിശ്ചലമായേക്കും

ലോകം മുഴുവന്‍ അനേകം ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുന്നതിനേക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിവിധ ടീമുകളുടെ നിരവധി താരങ്ങള്‍ കോവിഡിന്റെ പിടിയിലായ സാഹചര്യത്തില്‍ ക്രിസ്മസ് കാലത്തെ ഫിക്സ്ചറുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ റൗണ്ടില്‍ നടക്കേണ്ട പത്തില്‍ ആറ് മത്സരങ്ങളും മാറ്റി റദ്ദാക്കപ്പെടുകയോ മാറ്റിവെയ്ക്കപ്പെടുകയോ ചെയ്തു.

കോവിഡില്‍ ക്ലബ്ബുകള്‍ താരങ്ങളുടെ അഭാവം നേരിടുന്നതിനാല്‍ ഇക്കാര്യത്തിലുള്ള നിര്‍ണ്ണായക ചര്‍ച്ച ഇന്നു നടക്കും. കോവിഡിന്റെ ഏറ്റവും പുതിയ തരംഗം ഇംഗ്ലണ്ടിലെ ഫുട്ബോള്‍ ഷെഡ്യൂള്‍ താറുമാറാക്കിയിട്ടുണ്ട്. മികച്ച താരങ്ങളെ അണിനിരത്താന്‍ കഴിയാതെ ക്ലബ്ബുകളും വലിയുകയാണ്. സുപ്രധാന താരങ്ങളായ റൊമേലു ലൂക്കാക്കൂ, ടിമോ വെര്‍ണര്‍, ജോര്‍ജീഞ്ഞോ എന്നിവര്‍ കോവിഡിന്റെ പിടിയിലായി കളത്തില്‍ നിന്നും വിട്ടു നിന്നതോടെ ഞായറാഴ്ച നടന്ന മത്സരത്തില്‍ മൂന്‍ ചാമ്പ്യന്മാരായ ചെല്‍സിയ്ക്ക് താരതമ്യേനെ ദുര്‍ബ്ബലരായ വോള്‍വ്സിനോട് ഗോളില്ലാ സമനിലയില്‍ കുരുങ്ങേണ്ടി വന്നു.

മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്റെ മറ്റ് കളിക്കാരും സ്റ്റാഫുകളും രോഗഭീഷണി നരിടുകയാണെന്നായിരുന്നു ചെല്‍സി പരിശീലകന്‍ തോമസ് ടുഷേലും പറഞ്ഞത്. കളിക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ട് ദിവസങ്ങളായെന്നും അതുകൊണ്ടു തന്നെ ഒരേ ബസിലും മറ്റും യാത്ര ചെയ്യുന്നതും ഒരുമിച്ചുള്ള മീറ്റിംഗുകളും അത്താഴവും പ്രാതലുമെല്ലാം അവസാനിപ്പിച്ചിരിക്കുകയാണെന്നും ചെല്‍സി അധികൃതര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച ടോട്ടനവുമായി സമനില പാലിച്ച ലിവര്‍പൂളിനും കിട്ടി കോവിഡിന്റെ ആഘാതം.
തിയാഗോ അലക്സാന്‍ഡ്രയെയും വിര്‍ജിന്‍ വാന്‍ജിക്കിനെയും ഉള്‍പ്പെടെ പ്രമുഖരെ ഇല്ലാത കളത്തില്‍ ടീമിനെ ഇറക്കേണ്ടി വന്ന ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിനും ടോട്ടനത്തോട് 2-2 സമനില വഴങ്ങേണ്ടിവന്നു.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം