സങ്കടം തീര്‍ന്നു: ടെവസ് ബൊക്കയിലെത്തി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകള്‍ക്ക് ബൂട്ടണിഞ്ഞ അര്‍ജന്റീന മുന്‍ സൂപ്പര്‍ താരം കാര്‍ലോസ് ടെവസ് സ്വന്തം നാട്ടിലെ ബൊക്ക ജൂനിയേഴ്‌സില്‍ ചേര്‍ന്നു. പ്രീമിയര്‍ ലീഗിലും ഇറ്റാലിയന്‍ ലീഗിലും പന്തുതട്ടിയ ടെവസ് പിന്നീട് ചൈനീസ് ക്ലബ്ബായ ഷാങ്ഹായ് ഷെന്‍ഹുവയിലെത്തിയിരുന്നു. എന്നാല്‍, ചൈനീസ് സൂപ്പര്‍ ലീഗിലും താരത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച താരം ബൊക്കയുമായി കരാറിലെത്തുകയായിരുന്നു. അതേസമയം, ചൈനീസ് ലീഗില്‍ കളിക്കുമ്പോള്‍ താരത്തിന് ഭാഷ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ടാവുകയും ചൈന മടുപ്പിക്കുകയും ചെയ്തിരുന്നു. അതോടെ, നാട്ടിലേക്ക് തിരിക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റിനോട് അനുമതി ചോദിച്ച ടെവസിന് ആദ്യം അനുമതി നല്‍കിയില്ലെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.

ഷെന്‍ഹുവയില്‍ താരം തൃ്പ്തനായിരുന്നില്ലെന്നും എത്രെയും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാന്‍ താരം താല്‍പ്പര്യപ്പെടുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹോം സിക്ക് ടെവസിനെ യാത്രയാക്കുന്നുവെന്ന് പറഞ്ഞാണ് ചൈനീസ് ലീഗ് വിട്ടു അര്‍ജന്റീനയിലേക്ക് തിരിച്ച ടെവസിനെ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടീമില്‍ കടുത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നുവെന്ന് താരം സൂചന നല്‍കിയിരുന്നു.

തടികൂടിയതിന്റെ പേരില്‍ ഇതിന് മുമ്പ് ടെവസിനെ ചൈനീസ് ക്ലബ് പുറത്താക്കിയിരുന്നു. തടികുറച്ച് മടങ്ങിവരാന്‍ ടീം മാനേജര്‍ ടെവസിനു ഉപദേശിച്ചിരുന്നുവെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷെന്‍ഹുവയുമായി ഒരു വര്‍ഷം കൂടി കരാര്‍ ശേഷിക്കുന്നുണ്ടെങ്കിലും, പരിക്കും ഫോമില്ലായ്മയും താല്‍പര്യമില്ലാത്തതു പോലുള്ള പെരുമാറ്റവുമാണ് ടെവസിനെ ക്ലബ്ബ് വിടാന്‍ അനുവദിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. 2016-ല്‍ ചൈനയിലെത്തിയ താരത്തിന് 16 സി.എസ്.എല്‍ മത്സരങ്ങളില്‍ നിന്ന് വെറും നാല് ഗോളേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ.

Latest Stories

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ