എമിയുടെ പേരിൽ ഉറ്റസുഹൃത്തുക്കൾ ബദ്ധശത്രുക്കൾ, ട്വിറ്ററിൽ തമ്മിലടിച്ച് സൂപ്പർ താരങ്ങൾ; സംഭവം ഇങ്ങനെ

അർജന്റീന ഫോർവേഡ് എയ്ഞ്ചൽ ഡി മരിയയും മുൻ ഫ്രാൻസ് ഡിഫൻഡർ ആദിൽ റാമിയും എമി മാർട്ടിനെസിന്റെ ഫിഫ ലോകകപ്പ് ഫൈനൽ കാണിച്ച പ്രവർത്തിയെച്ചൊല്ലി വാക്പോരിൽ എത്തിയത് ഫുട്‍ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം ആയി.

ഫ്രാൻസിനെതിരായ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിൽ മാർട്ടിനെസിന്റെ പ്രവർത്തനങ്ങളിലും അതിനുശേഷം കൈലിയൻ എംബാപ്പെയെയും ഫ്രാൻസിനെയും പരിഹസിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.

ഡിസംബർ 22 ന് റാമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എമി മാർട്ടിനെസിനെ “ഫുട്‌ബോളിലെ **** ഏറ്റവും വലിയ മകൻ” എന്ന് വിശേഷിപ്പിച്ചു.

എയ്ഞ്ചൽ ഡി മരിയ ഇത് കേട്ട് പ്രതികരിച്ചു, (ആർഎംസി സ്പോർട്ട് വഴി):

“അവൻ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ്. നിങ്ങൾ മറ്റെവിടെയെങ്കിലും കരയൂ.”

പരിഹാസത്തോടെ റാമി മറുപടി പറഞ്ഞു:

“നീ എന്നെ പഠിപ്പിക്കുകയാണോ എയ്ഞ്ചൽ !?”

ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയത് മുതൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്ക് നൽകുന്ന ഗോൾഡൻ ഗ്ലോവ് ട്രോഫി നേടിയതിന് ശേഷം മാർട്ടിനെസ് ഒരു പരുക്കൻ ആംഗ്യം കാണിക്കുന്നത് കണ്ടു.

ലോകകപ്പ് ജേതാക്കളായ ടീമിന്റെ വിജയ പരേഡിനിടെ അർജന്റീന ഗോൾകീപ്പർ കൈലിയൻ എംബാപ്പെയുടെ മുഖമുള്ള ഒരു കുഞ്ഞ് കളിപ്പാട്ടം കൈവശം വച്ചിരിക്കുന്നത് കണ്ടു.ആഘോഷത്തിൽ സൂപ്പർ താരത്തെ കളിയാക്കാനാണ് അത്തരത്തിൽ ഒന്ന് കൈയിൽ വെച്ചതെത് വ്യക്തം.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ