2034ലെ ഫിഫ ലോകകപ്പിൽ സ്റ്റേഡിയങ്ങളിലും പരിശീലങ്ങളിലും മദ്യം അനുവദിക്കില്ലെന്ന് സൗദി അംബാസഡർ

2034ൽ സൗദി അറേബിയ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പിൽ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യൻ അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ സഊദ്. എൽ ബി സി റേഡിയോയ്ക്ക് നൽകി അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഹോട്ടലുകൾ, റെസ്റ്റോ ബാറുകൾ, സ്റ്റേഡിയങ്ങൾ, ഒരിടത്തും മദ്യം കൊടുക്കുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്.

അമീർ ഖാലിദ് ബിൻ ബന്ദർ സഊദ് പറയുന്നത് ഇങ്ങനെ:

” ടൂർണമെന്റിൽ ആൽക്കഹോൾ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ ലഹരിയെ ആസ്വദിക്കാമല്ലോ. സ്പോർട്സാണ് യഥാർത്ഥ ലഹരി. അല്ലാത്ത ലഹരി വേണ്ടവർക്ക് ഇവിടെ നിന്ന് പുറത്തുപോയതിന് ശേഷമാകാം”

അമീർ ഖാലിദ് ബിൻ ബന്ദർ സഊദ് തുടർന്നു:

” എല്ലാവർക്കും അവരുടേതായ സംസ്കാരമു​ണ്ടെന്നും ഞങ്ങളുടെ മഹത്തായ സംസ്കാരത്തിനുള്ളിൽ നിന്നു കൊണ്ട് ഭൂമിയിലെ മുഴുവൻ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നു ” അമീർ ഖാലിദ് ബിൻ ബന്ദർ സഊദ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ