റൊണാൾഡോ ഇത്ര അഹങ്കാരവും ആത്മവിശ്വാസവും പാടില്ല, 93 ആം മിനിറ്റ് നീ മറക്കരുത്; റൊണാൾഡോയുടെ കളിയാക്കലിന് തകർപ്പൻ മറുപടി നൽകി റാമോസ്

മുൻ റയൽ മാഡ്രിഡ് ടീമംഗങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും കാലത്തിന് പുറത്തും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ ലോകത്തിൽ ഏറ്റവും മുന്നിൽ ഉള്ള ആളാണ് റൊണാൾഡോ. നിലവിൽ താരത്തിന് 601 മില്യൺ ഫോള്ളോവെർസ് ആണ് ഉള്ളത്. കൂട്ടുകാരൻ റാമോസിനാകട്ടെ 60 മില്യൺ ഫോള്ളോവെഴ്‌സും. ഇതിനെ ചൊല്ലിയാണ് രസകരമായ സംഭാഷണം നടന്നത്. സോഷ്യൽ മീഡിയ ലാൻഡ്‌മാർക്കിൽ എത്തുമ്പോൾ റാമോസ് ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തു, പോസ്റ്റിന് കീഴിൽ റൊണാൾഡോ ഒരു കമന്റ് ഇട്ടു:

“എന്നെ പിടിക്കാൻ നിങ്ങൾക്ക് മറ്റൊരു പൂജ്യം കൂടി വേണം.” റൊണാൾഡോയുടെ പരാമർശം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

“അത്ര വലിയ ആത്മവിശ്വാസം വേണ്ട ക്രിസ്. തിരിച്ചുവരവിലെ സ്പെഷ്യലിസ്റ്റ് ആണ് ഞാൻ. മിനിറ്റ് 93-ഉം അതിലധികവും ഹഹഹ. പങ്കെടുക്കാൻ ഓർക്കുക, നിങ്ങൾ # ഉപയോഗിക്കണം.” റാമോസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

ഇതിൽ റാമോസ് പറഞ്ഞ 93 ആം മിനിറ്റിലാണ് റയൽ തങ്ങളുടെ ഫുട്‍ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയത്. അന്ന് അത്‌ലറ്റികോ മാഡ്രിഡിന് എതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ തോൽവി ഉറപ്പിച്ച സമയത്ത് റാമോസ് നേടിയ ഗോൾ മത്സരം അധിക സമയത്തേക്ക് നീട്ടുകയും റയലിനെ ജയിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.

റയൽ മാഡ്രിഡിൽ സഹതാരങ്ങളായിരിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും 339 തവണ പിച്ച് പങ്കിട്ടു. നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 17 ട്രോഫികൾ അവർ ഒരുമിച്ച് നേടി.ജൂൺ 30-ന് കരാർ അവസാനിച്ചതിനെത്തുടർന്ന് പിഎസ്ജി വിട്ടതിന് ശേഷം റാമോസ് ഇപ്പോൾ ഒരു സ്വതന്ത്ര ഏജന്റാണ്. അൽ-നാസറിൽ റൊണാൾഡോയുമായി താരം ഒരുമിക്കുമോ എന്നുള്ളത് ഇനി കണ്ടറിയണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ