മെസി ഒരു നൂറ് വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു: റൊണാള്‍ഡോ

ലയണല്‍ മെസിയുടെ ജന്മദിനത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ സ്പാനിഷ് മാധ്യമമായ മാര്‍സയ്ക്ക് നല്‍കിയ അഭിമുഖം വൈറലാകുന്നു. മെസി ഒരു നൂറു വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് ഒരുകാലത്ത് ഫുട്‌ബോള്‍ ലോകം അടക്കിവാണ റൊണാള്‍ഡോ പറയുന്നത്.

“മെസിയ്ക്ക് ജന്മദിനാശംസകള്‍, മെസി ഒരു നൂറു വര്‍ഷക്കാലം കൂടി ജീവിച്ചിരിക്കണമെന്നാണ് എന്റെ ആഗ്രഹം. ജീവിതകാലം മുഴുവന്‍ ഫുട്‌ബോള്‍ കളിച്ചിരിക്കാനാണ് എനിക്ക് മെസ്സിയോട് പറയാനുള്ളത്. കാരണം മെസിയുടെ കളി കാണാന്‍ ഈ ലോകം ഇഷ്ടപ്പെടുന്നു” റൊണാള്‍ഡോ പറയുന്നു.

മെസി രാജ്യത്തിന് വേണ്ടി കളിക്കുന്നില്ല എന്ന ആരോപണത്തിനും റൊണാള്‍ഡോ ഈ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്. “അര്‍ജന്റീനയ്ക്കായി കളിക്കുന്ന മെസിയേയും ബാഴ്‌സയ്ക്കായി കളിക്കുന്ന മെസിയേയും താരതമ്യം ചെയ്യുന്നത് തികച്ചു അനാവശ്യ കാര്യമാണ്. മെസിക്ക് ബാഴ്‌സയില്‍ തന്റെ സഹതാരങ്ങളോടൊപ്പം പരിശീലനത്തിലേര്‍പ്പെടാന്‍ ദിവസേന സമയമുണ്ട്. അത്‌കൊണ്ട് തന്നെ ബാഴ്‌സയില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കുന്നുണ്ട് ” റൊണാള്‍ഡോ പറഞ്ഞു.

രാജ്യത്തിനായി മെസിയ്ക്ക് കിരീടങ്ങളെല്ലാം നേടാനാകുമെന്ന് പറയുന്ന റൊണാള്‍ഡോ ഇക്കാര്യത്തില്‍ താന്‍ ശുഭപ്രതീക്ഷയിലാണെന്നും കൂട്ടിച്ചേര്‍ത്തു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ