റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ

തന്റെ കരിയറിൽ ലയണൽ മെസ്സിക്കെതിരെയും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെയും കളിച്ചിട്ടുള്ള സ്പാനിഷ് ഗോൾകീപ്പർ അന്റോണിയോ അദാൻ, താൻ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ ഷോട്ട് റൊണാൾഡോയുടെതാണെന്ന് അടുത്തിടെ പറഞ്ഞു. റയൽ മാഡ്രിഡ് കളിക്കാരനായിരുന്ന കാലത്ത്  ബാലൺ ഡി ഓർ ജേതാവിനൊപ്പം അദാൻ ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ട്. റയലിന്റെ എക്കാലത്തെയും റെക്കോർഡ് ഗോൾ സ്‌കോററിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദാൻ ഇങ്ങനെ പറഞ്ഞു:

“ഞാൻ ഒരുപാട് സ്‌ട്രൈക്കർമാർക്കൊപ്പം കളിച്ചു, ഞാൻ [ലയണൽ] മെസ്സിക്കെതിരെ കളിച്ചു, ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ടീമംഗം ആയിരുന്നു. റൗൾ, ബെക്കാം, റൊണാൾഡോ നസാരിയോ എന്നിവർക്കൊപ്പം ഞാൻ ടെസ്സിങ് റൂം മുറി പങ്കിട്ടു. ഇത്രയധികം പേരുടെ ഷോട്ട് നേരിട്ടുള്ള എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷോട്ട് നേരിടാൻ ആയിരുന്നു ബുദ്ധിമുട്ട്. അത്ര പവറും, കൃത്യതയും ആയിരുന്നു അതിന്.”

അതേസമയം അടുത്ത വർഷം യുഎസും മെക്സിക്കോയും കാനഡയും ചേർന്ന് വേദിയൊരുക്കുന്ന ലോകകപ്പിൽ പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാവുമോ എന്ന ചോദ്യം ശക്തമാണ്. യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ പോർച്ചുഗൽ മികവ് കാണിച്ചാൽ സൂപ്പർ താരം മാർട്ടിനസിന്റെ ലോകകപ്പ് സ്ക്വാഡിലും ഇടം പിടിക്കും എന്ന് ഉറപ്പാണ്.

മെസിയെ സംബന്ധിച്ച് ലോകകപ്പ് നേടി ഫുട്‍ബോളിന്റെ അത്യുന്നതയിൽ നിൽക്കുന്നതിനാൽ തന്നെ അടുത്ത ലോകകപ്പ് കളിക്കുമോ എന്നത് കണ്ടറിയണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ