ചെൽസിക്ക് കൊണ്ടുവരാൻ ആഗ്രഹം എന്നാൽ താരത്തിന് വേണ്ടത് റയൽ മാഡ്രിഡ്

അടുത്ത സീസണിൽ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പക്കൊപ്പം ഡ്രെസ്സിങ്ങ് റൂം പങ്കിടാമെന്ന പ്രതീക്ഷയിൽ ചെൽസിയുമായി ബന്ധപ്പെട്ട സ്‌ട്രൈക്കർ വിക്ടർ ഒഷിമെൻ റയൽ മാഡ്രിഡിന് സ്വയം വാഗ്ദാനം ചെയ്തു. ഈ ചൊവ്വാഴ്ച ദി അത്ലറ്റിക്സ് ജേണലിസ്റ് ഡേവിഡ് ഒൻസ്റ്റീന്റെ റിപ്പോർട്ട് പ്രകാരം ഒഷിമനെ സൈൻ ചെയ്യാൻ ഇംഗ്ലീഷ് ക്ലബ് ആയ ചെൽസിക്ക് താല്പര്യമുണ്ട് എന്ന വാർത്ത വന്നിരുന്നു. എന്ന് മാത്രമല്ല ഇറ്റാലിയൻ ക്ലബ് നാപോളിയുമായി ഡീലുമായി ബന്ധപ്പെട്ട ചർച്ചകളിൽ മുന്നോട്ട് പോവുക കൂടി ചെയ്തു.

എന്നാൽ കാറ്റലൻ വെബ്സൈറ്റ് എൽ നാഷണൽ പ്രകാരം ഒഷിമെൻ എംബാപ്പയുമായി കളിയ്ക്കാൻ ആഗ്രഹിക്കുന്നെന്നും റയൽ മാഡ്രിഡിന് തന്നെ സ്വയം വാഗ്‌ദാനം ചെയ്‌തെന്നും റിപ്പോർട്ട് ചെയ്യുന്നു. 25കാരനായ നൈജീരിയൻ താരം പിഎസ്ജിയുമായി ഈയിടെ ലിങ്ക് വന്നിരുന്നു. നിലവിലെ കരാർ 2026 അവസാനിക്കുന്ന ഒഷിമെൻ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറാൻ ഉടൻ ആഗ്രഹിക്കുന്നു. 84 മില്യൺ പൗണ്ട് ആണ് നിലവിലുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫർ മാർക്കറ്റിലെ വില, എങ്കിലും 59 മില്യൺ പൗണ്ടിന് നാപോളി ഒരു ഡീലിന് തയ്യാറാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

ട്രാൻസ്ഫർ മാർക്കറ്റിൽ ട്രാൻസ്ഫർ ചർച്ച നടത്താൻ ഏറ്റവും പ്രയാസമുള്ള ക്ലബ് ആണ് നാപോളി . എങ്കിലും ഏറ്റവും മികച്ച ഓഫറുകൾ മുന്നോട്ട് വെക്കുന്ന ക്ലബ്ബുകൾക് അവരുടെ കളിക്കാരെ എളുപ്പം സ്വന്തമാക്കാൻ സാധിക്കും. റയൽ മാഡ്രിഡിന് നിലവിൽ അറ്റാക്കിങ്ങ് ഏരിയയിൽ ഏറ്റവും മികച്ച നിര ഉള്ളതുകൊണ്ട് തന്നെ ഇനിയും ഒരു കളിക്കാരനെ സൈൻ ചെയ്യുമെന്ന് കരുതാനാവില്ല. എന്ന് മാത്രമല്ല റയൽ മാഡ്രിഡ് ബോസ് കാർലോ അൻസെലോട്ടി തങ്ങൾ ഇത്തവണത്തെ ട്രാൻസ്ഫർ പൂർത്തീകരിച്ചു എന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

റയൽ മാഡ്രിഡിന് നിലവിൽ താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇത്തവണ ഒഷിമെൻ പിഎസ്ജിയിലേക്കോ ചെൽസിയിലേക്കോ നീങ്ങുന്നതായിരിക്കും ബുദ്ധിപരമായ തഹീരുമാനമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. രണ്ട് ടീമിൽ ഏതിൽ ജോയിൻ ചെയ്താലും അദ്ദേഹത്തിന് ക്ലബ്ബിൽ സ്റ്റാർട്ടർ ആയി ഉയർന്നു വരാൻ സാധിക്കും. 2020 ൽ LOSC ലില്ലിൽ നിന്ന് നാപ്പോളിയിൽ എത്തിയ താരം ഇതുവരെ നാപോളിക്ക് വേണ്ടി 76 ഗോളുകളും 18 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക