'റൊണാൾഡോയുടെ പാത പിന്തുടർന്ന് റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്‌ഹാം'; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റെക്കോഡുകൾ നേടുന്നതും അത് സ്വയം ബ്രേക്ക് ചെയ്യുന്നതുമാണ് താരത്തിന്റെ ഹോബി. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ കരിയറിൽ 900 ഗോളുകൾ നേടിയ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതിന് മുൻപ് താരം തന്റെ യൂട്യൂബ് ചാനൽ തുടങ്ങുകയും അത് വലിയ തോതിൽ സമൂഹ മാധ്യമങ്ങൾ ആഘോഷമാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ അതേ പാത പിന്തുടർന്നിരിക്കുകയാണ് റയൽ താരം ജൂഡ് ബെല്ലിങ്‌ഹാം. അദ്ദേഹവും തൻറെ യൂട്യൂബ് ചാനൽ ഇന്നലെ ആരംഭിച്ചു. നിലവിൽ 201 K സബ്സ്ക്രൈബേഴ്സാണ് അദ്ദേഹത്തിന്റെ ചാനലിൽ ഉള്ളത്. എന്നാൽ തന്റെ ചാനലിന്റെ ലക്ഷ്യം എന്താണ് എന്നുള്ളത് ജൂഡ് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൃത്യമായി നൽകിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ താരം ഉള്ള ബിഹൈൻഡ് ദി സീൻസ് ഫൂട്ടേജ് വീഡിയോസ് ആണ് ജൂഡ് ചാനൽ വഴി പുറത്തിറക്കുക.

താരം തന്റെ ചാനൽ വഴി സെപ്റ്റംബർ 12 നാണ് ആദ്യ വീഡിയോ പുറത്തിറക്കുക. ഇതിന്റെ ഒഫീഷ്യൽ ട്രൈലെർ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റയലിനോടൊപ്പമുള്ള ആദ്യത്തെ സീസൺ തന്നെ ബെല്ലിങ്ങ്ഹാമിനെ സംബന്ധിച്ചിടത്തോളം വൻ വിജയമായിരുന്നു. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ക്ലബ്ബിനോടൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

നിലവിൽ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടി ക്രിസ്റ്റ്യാനോ പോർച്ചുഗൽ ടീമിന്റെ കൂടെ ആണ് ഉള്ളത്. അദ്ദേഹം തുടങ്ങിയ യൂട്യൂബ് ചാലിൽ ഇപ്പോൾ 57 മില്യൺ സബ്സ്ക്രൈബേർസ് ആണ് ഉള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ