ലോക കപ്പ് ജയിച്ചു വാടാ ഒച്ചോവ, കൂടെ കിടക്കാൻ തയ്യാർ, അർജന്റീനയുടെ ആക്രമണങ്ങൾ തടയാൻ ഇറങ്ങുന്ന ഒച്ചോവക്ക് ഉഗ്രൻ മോട്ടിവേഷൻ

നിര്‍ഭാഗ്യത്തിന്റെ പ്രതീകമായി എല്ലാവരും പറയുന്ന നമ്പറാണ് 13 . പക്ഷെ മെക്സിക്കൻ ടീമിന്റെ ഗോൾകീപ്പർ ഒച്ചോവയെ സംബന്ധിച്ച് പതിമൂന്ന് അയാൾക്ക് ഒരു ഭാഗ്യ നമ്പറാണ്. ആ പതിമ്മൂന്നാം നമ്പർ ജേഴ്സി അണിഞ്ഞാണ് അയാൾ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി വന്ന പല പന്തുകളുടെയും യാത്ര മുടക്കിയത്.

പ്രധാന ലീഗുകളിൽ ഒന്നും കളിക്കുന്നിലെങ്കിലും അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടില്ലെങ്കിലും ലോകകപ്പ് കാലത്ത് പല ടീമുകൾക്കും വെല്ലുവിളി ഉയർത്താൻ അയാളെ മെക്സിക്കോ ഇറക്കി വിടും. 36 -ാം വയസിലും എതിരാളികൾ അതിശയം വിചാരിക്കുന്ന രീതിയിൽ അയാൾ സേവുകൾ നടത്തും.

ഇത്തവണ ഒരു പക്ഷെ അയാളുടെ അവസാന ലോക കപ്പ് ആയിരിക്കും. ആദ്യ മത്സരത്തിൽ പോളണ്ടുമായി സമനിലയിൽ പിരിഞ്ഞ ടീമിന്റെ അടുത്ത മത്സരം നാളെ പുലർച്ചെ അർജന്റീനയുമായിട്ടാണ്. മത്സരം ജയിച്ചാൽ അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യാൻ ആ ജയം മെക്സികോയെ സഹായിക്കും. ആദ്യ മത്സരത്തില്‍ പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പെനാള്‍ട്ടി സേവ് ചെയ്ത ഒച്ചോവയാണ് മെക്‌സിക്കോയ്ക്ക് സമനില സമ്മാനിച്ചത്. ലോകകപ്പ് യാത്രയിൽ മെക്സിക്കൻ ഗോൾകീപ്പർക്ക് ഒരു ഓഫ്ഫർ നൽകിയിരിക്കുകയാണ് മെക്‌സിക്കന്‍ മോഡലായ വാണ്ട എസ്പിനോസ.

ഖത്തറിലെ ലോകകപ്പ് വിജയിച്ച് വന്നാല്‍ ഒച്ചോവയുടെ കൂടെ കിടക്ക പങ്കിടാമെന്നും അത് ഒച്ചോവയ്ക്ക് ലോകകപ്പ് നേടുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന ഒന്നായിരിക്കുമെന്നുമായിരുന്നു വാണ്ടയുടെ ഓഫര്‍. അര്‍ജന്റൈന്‍ പോഡ്കാസ്റ്റായ ‘എലോ പോഡ്കാസ്റ്റി’ലായിരുന്നു വാണ്ടയുടെ പ്രതികരണം.

ഖത്തർ ലോകകപ്പ് ജയിക്കാൻ സാദ്ധ്യത ഒന്നും ഇല്ലെങ്കിലും ഇത്തരം ഒരു ഓഫ്ഫർ ഒച്ചോവയുടെ മനസിൽ കിടക്കുമെന്നും അത് അയാളെ പ്രചോദിപ്പിക്കുമെന്നും ആരാധകർ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ