'ഖത്തര്‍ ലോകകപ്പ് മെസിയെ ലോക ചാമ്പ്യനാക്കാനായി മുന്‍കൂട്ടി ഒരുക്കിയ തിരക്കഥ': ഗുരുതര ആരോപണവുമായി നെതർലൻഡ്സ് പരിശീലകൻ

കഴിഞ്ഞ വർഷം ലയണൽ മെസ്സി ലോകകപ്പ് നേടിയത് ആസൂത്രിതമായിരിക്കാമെന്ന് മുൻ നെതര്‍ലന്‍ഡ്സ് കോച്ച് ലൂയിസ് വാൻ ഗാൽ അവകാശപ്പെട്ടു. തന്റെ ഡച്ച് ടീമിനെ പരാജയപ്പെടുത്തി അര്ജന്റീന സെമിഫൈനൽ മത്സരത്തിലേക്ക് യാത്ര ചെയ്ത മത്സരത്തിൽ ഒരുപാട് അര്ജന്റീന താരങ്ങൾ ഫൗളുകൾ വരുത്തിയെന്നും എന്നാൽ റഫറി അവരെയൊന്നും വേണ്ട രീതിയിൽ ശിക്ഷിച്ചില്ലെന്നും നെതര്‍ലന്‍ഡ്സ് പരിശീലകൻ പറഞ്ഞു.

ക്വാർട്ടർ ഫൈനലിൽ അർജന്റീന 2-0 ന് മുന്നിലെത്തിയ ശേഷം നെതര്‍ലന്‍ഡ്സ്  മനോഹരമായി തിരിച്ചെത്തി. എക്സ്ട്രാ ടൈമിന് ശേഷം പെനാൽറ്റി ഷുട്ട് ഔട്ടിൽ അര്ജന്റീന ജയിച്ചുകയറുക ആയിരുന്നു. എൻഒഎസിനോട് സംസാരിച്ച വാൻ ഗാൽ, അതിരുവിട്ട അര്ജന്റീന കളിക്കാരെ റഫറി ശിക്ഷിച്ചില്ലെന്നും പറഞ്ഞു. മെസിയെ വിജയിപ്പിക്കാൻ ഫിഫ ലോകകപ്പിൽ കൃത്രിമം കാണിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അർജന്റീന എങ്ങനെ ഗോളുകൾ നേടിയെന്നും ഞങ്ങൾ എങ്ങനെ ഗോളുകൾ നേടുന്നുവെന്നും അർജന്റീനയുടെ ചില കളിക്കാർ അതിരുവിട്ട പെരുമായറ്റം നടത്തിയിട്ടും അവരെ റഫറി സഹായിച്ചതും നിങ്ങൾ കണ്ടതാണ്. ഇതെല്ലം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. മെസിയെ വിജയിപ്പിക്കാൻ അവർ പരമാവധി ശ്രമിച്ചു. അതാണ് സംഭവിച്ചതും. മെസിയെ ലോക ചാമ്പ്യനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്‍കൂട്ടി ഒരുക്കിയ തിരക്കഥയായിരുന്നു എല്ലാം” പരിശീലകൻ പറഞ്ഞു.

എന്തായാലും ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അര്ജന്റീന- നെതർലൻഡ്‌സ്‌ പോരാട്ടമെന്ന് നിസംശയം പറയാം.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത