CLUB WORLD CUP: ക്ലബ് ലോകകപ്പിൽ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കൾക്ക് വിജയത്തുടക്കം, അത്ലറ്റികോ മാഡ്രിഡിനെ പിഎസ്ജി വീഴ്ത്തിയത് മറുപടിയില്ലാത്ത നാല് ​ഗോളിന്

ഫിഫ ക്ലബ്ബ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയത്തോടെ ടൂർണമെന്റിന് തുടക്കമിട്ട് പിഎസ്ജി. മറുപടിയില്ലാത്ത നാല് ​ഗോളിന് അത്‌ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ തുടങ്ങിയത്. പിഎസ്ജിക്കായി 19ാം മിനിറ്റിൽ ഫാബിയാൻ റൂയിസ് ആദ്യ ​ഗോൾ നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് വിറ്റീഞ്ഞയും ലക്ഷ്യം കണ്ടതോടെ പിഎസ്ജി സ്കോർ 2-0.

87-ാം മിനിറ്റിൽ സെന്നി മയുലുവാണ് ടീമിനായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലീ കാങ്- ഇൻ കൂടി ​ഗോളാക്കിയതോടെ മറുപടിയില്ലാത്ത നാല് ​ഗോളുകൾക്ക് ഫ്രഞ്ച് ക്ലബ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ കൂടുതൽ സമയവും കളി പിഎസ്ജിയുടെ നിയന്ത്രണത്തിലായിരുന്നു. അത്ലറ്റികോ ടീമിന് തിരിച്ചുവരാനുളള എല്ലാ പഴുതുകളും അടച്ചുകൊണ്ടായിരുന്നു അവരുടെ കളിശൈലി.

മത്സരത്തിന്റെ 78ാം മിനിറ്റിൽ അത്ലറ്റികോ മാഡ്രിഡ് ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു. അവരുടെ പ്രതിരോധനിര താരം ക്ലെമന്റ് ലെൻ​ഗ്ലെറ്റ് രണ്ടാം മഞ്ഞ കാർഡ് ലഭിച്ച് പുറത്തായത് ടീമിന് തിരിച്ചടിയായി. അതേസമയം യുഎസിലെ 11 ന​ഗരങ്ങളിലായിട്ടാണ് ഇത്തവണ ക്ലബ് ലോകകപ്പ് നടക്കുന്നത്. ക്ലബ് ലോകകപ്പിന്റെ 21ാമത് എഡിഷനിൽ‌ 32 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ജൂലൈ 15 വരെ നടക്കുന്ന ടൂർണമെന്റിൽ 63 മത്സരങ്ങളാണ് ഉണ്ടാവുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ