ബാലപീഡനാരോപണം: പ്രീമിയര്‍ ലീഗ് താരത്തിനെതിരെ അന്വേഷണം

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുന്‍നിര കളിക്കാരനെ ക്ലബ്ബ് അന്വേഷണ വിധേയമായി പുറത്താക്കിയിട്ടുണ്ട്.

ബാലപീഡനാരോപണത്തില്‍ എവര്‍ട്ടന്റെ കളിക്കാരനെ ജൂലൈ 16നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍വിട്ടു. ഏതു കളിക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസും ക്ലബ്ബും വ്യക്തമാക്കിയിട്ടില്ല.

മുപ്പത്തിയൊന്നുകാരനായ താരമാണ് പിടിയിലായതെന്നറിയുന്നു. എവര്‍ട്ടന്റെ ഫസ്റ്റ് ഇലവനില്‍ സ്ഥിരം ഇടം കണ്ടെത്തുന്നയാളാണ് ഈ കളിക്കാരന്‍. ഐസ്‌ലന്‍ഡ് താരം ഗില്‍ഫി സിഗുര്‍ഡ്‌സനാണ് ബാലപീഡനക്കേസില്‍പ്പെട്ടതെന്നും സൂചനയുണ്ട്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും എവര്‍ട്ടന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രീമിയര്‍ ലീഗിലെ ഒരു പ്രധാന താരം ഗുരുതര ലൈംഗിക ആരോപണത്തിന് വിധേയമാകുന്നത് ഇതാദ്യമാണ്.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍