ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി പോലീസ്

ഡിസംബര്‍ 31ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി മത്സരം മാറ്റിവെക്കണമെന്ന് കൊച്ചി പോലീസ് കമ്മീഷ്ണര്‍. പുതുവത്സര രാത്രിയിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യം പോലീസ് കമ്മീഷണര്‍ ഉന്നയിച്ചിരിക്കുന്നത്. ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐഎസ്എല്ലിന് തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം തങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് വക്താവ് പ്രതികരിച്ചു.

ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമായ മത്സരമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി മത്സരത്തെ വിലയിരുത്തുന്നത്. ഐഎസ്എല്ലിന് മുമ്പേ തന്നെ ഇരു ടീമിന്റേയും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതുസംബന്ധിച്ച് വാക്ക് പോര് നടന്നിരുന്നു. മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പലവട്ടം സ്റ്റേഡിയത്തിലും പുറത്തുമെല്ലാം ബംഗളൂരു ആരാധകര്‍ അപമാനിച്ചതും വാര്‍ത്തയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയും വരെ ബംഗളൂരു കാണികളുടെ പരിഹാസത്തിന്റെ ചൂടറിഞ്ഞിരുന്നു. ഇതിനെതിരെ ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുക വരെ ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ വാര്‍ത്തയെത്തുന്നത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്