പെഡ്രി- ദി ജീനിയസ് , മാറ്റത്തിന്റെ കാറ്റ് ബാഴ്സയിൽ വീശുന്നു

ജോസ് ജോർജ്

ഈ ലേഖനം എഴുതുന്ന നിമിഷം അയാള്‍ക്ക് 19 വയസ് മാത്രമേ പ്രായം ഉള്ളു.  ഈ പ്രായത്തില്‍ അയാൾ പ്രദര്‍ശിപ്പിക്കുന്ന അസാമാന്യ പന്തടക്കവും, കളിയുടെ ഗതി വായനയും, തന്റെ കളിക്ക് ആവശ്യമായ സ്പേസ് കണ്ടെത്തുന്നതും, ഒരു യന്ത്രം കണക്കെ അളന്നു മുറിച്ച പാസുകൾ കൊടുക്കുന്നതും ഒക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാനെ നമ്മുക്ക് കഴിയുകയുള്ളു.  പെഡ്രിയെ കാറ്റലോണിയൻ ഇതിഹാസങ്ങളായ ഇനിയസ്റ്റ-ചാവി യോട് തുലനം ചെയത് മികവ് കാണുവാന്‍ ശ്രമിക്കുന്നതിനോട് യോജിക്കാനാവില്ല. കാരണം 19 വയസ്സില്‍ പെഡ്രിയുടെ മികവ് ഇതാണെങ്കിൽ 2027 വര്‍ഷത്തിലെ അയാളുടെ നിലവാരം ഊഹങ്ങൾക്കപ്പുറം ആയിരിക്കും.

3 സീസണിലെ സ്പാനിഷ് വമ്പന്‍മാരുടെ ദയനീയ പതനം അവര്‍ക്ക് ഒരു ഉണര്‍ത്തുപാട്ടായി.  അവർ തിരികെ വേരുകളിലേക്ക്, ലാ മാസിയിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ സംഭവിച്ച ഇന്ദ്രജാലം അതാണ് പെഡ്രി. മുന്‍ പ്രസിഡണ്ട് ജോസെപ് ബാർത്തമ്യൂവിന്റെ ചെയ്തികളെ രണ്ട് രീതിയിലും വ്യാഖ്യാനിക്കുന്നവർ ഉണ്ട്.  എങ്കിലും ലാ മാസിയ ഉത്പന്നമായ പെഡ്രിയെ ഏകദേശം 5 മില്യൻ യുറോയിക്ക് ലാ മാസിയയിൽ നിന്ന് തിരികെ എത്തിച്ച കച്ചവടം ഒരു ചരിത്രമായി മാറിയേക്കാം. ചരിത്രത്തിൽ ഇല്ലാത്ത പതർച്ചകളുടെ കാലത്തിലൂടെ ടീം കടന്നുപോവുകയിരുന്നു കുറച്ച് നാളുകളായി

പരിശീലകർ മാറി മാറി വന്നിട്ടും ബാഴ്‌സയെ പഴയ ബാർസയാക്കാൻ സാധിച്ചില്ല. ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതിയ സമയത്ത് രക്ഷകനായി മിഡ്‌ഫീൽഡ് ലോകം ഭരിച്ച പഴയ രാജാവ് തിരിച്ചെത്തി. തന്റെ ശിഷ്യഗണങ്ങളുടെ കുറവുകളെ കഴിവുകളാക്കാൻ വളരെ കുറച്ച് നാളുകൾ കൊണ്ട് അയാൾക്ക് സാധിച്ചു. ആ ശിഷ്യന്മാരിൽ ഒരുവനായ പെഡ്രിയിൽ സാവി തന്നെ തന്നെ കണ്ടു. “എന്റെ പിന്നാലെ വരുന്നവൻ എന്നേക്കാൾ വലിയവനെന്ന” ബൈബിൽ വചനം പോലെ പെഡ്രിയെ സാവി ഒരുക്കി.  അയാളുടെ പ്രതീക്ഷകൾ തെറ്റിക്കാതെ പെഡ്രി എതിരാളികൾക്ക് തലവേദനായി.ഈ സീസണിൽ തങ്ങളെ ആദ്യ റൗണ്ടിൽ തോൽപ്പിച്ച എതിരാളികളോടെല്ലാം പെഡ്രിയും ബാഴ്‌സയും പകരം വീട്ടി.

പെഡ്രിയുടെ റേഞ്ച് തിരിച്ചറിയാൻ,ഇക്കഴിഞ്ഞ എൽ-ക്ലാസ്സിക്കോ മാത്രം കണ്ടാൽ മതി.റയലിന്റെ ലോകോത്തര മധ്യനിരയെ പെഡ്രി വട്ടംചുറ്റിച്ചു. പെഡ്രിയുടെ ഓരോ നീക്കത്തിലും ആ മാജിക്ക് ഉണ്ടായിരുന്നു.സെവിയയുമായി കഴിഞ്ഞ മത്സരത്തിൽ പെഡ്രി നേടിയ ഗോൾ കണ്ട സെവിയ ഡയറക്ടർ ഇങ്ങനെ പറഞ്ഞു “ഇവൻ ലോകോത്തര താരമാകും എന്നതിൽ യാതൊരു സംശയവുമില്ല. മധ്യനിരയിലെ പ്രകടനത്തില്‍ മാത്രം ഒതുങ്ങാതെ പന്ത് റിക്കവറിയിലും, ഗോൾ ലൈന്‍ സേവുകളിലും, എതിരിക്ക് സമ്മര്‍ദ്ദം കൊടുക്കുന്നതിലും, വേണ്ടിവന്നാല്‍ ഗോൾ അടിക്കുന്നതിലും പെഡ്രി കാണിക്കുന്ന മികവ് ശ്ലാഘനീയമാണ്. കാറ്റലോണിയൻ മധ്യനിരയിലെ അവിഭാജ്യഘടകമായി ഇന്ന് പെഡ്രി മാറിയിരിക്കുന്നു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാന പരിഹാരം നമ്മൾ തന്നെയാണ്. ആ അര്‍ത്ഥത്തില്‍ പറഞ്ഞാൽ ബാർസയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ലാ മാസിയ. മാറ്റത്തിന്റെ കാറ്റ്‌ ബാർസയിൽ വീശുന്നുണ്ട്. ആ മാറ്റത്തില്‍ പെഡ്രിയുടെ നാമം പേറുന്ന അധ്യായം വലുതായിരിക്കും. കുറിച്ചുവെച്ചോളൂ, തീര്‍ച്ച.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ