ബ്രസീലിനോടേറ്റ തോല്‍വിയ്ക്ക് പിന്നാലെ കൊറിയന്‍ കോച്ചിന്റെ കടുംകൈ!

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കാനറിപ്പടയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പൗളോ ബെന്റോ ദക്ഷിണ കൊറിയന്‍ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചു. മാസങ്ങള്‍ക്ക് മുന്നെയെടുത്ത തീരുമാനമാണെന്നും ബ്രസീലിനോടേറ്റ തോല്‍വിയുമായി തീരുമാനത്തിന് ബന്ധമില്ലെന്നും പിന്നീട് ബെന്റോ പറഞ്ഞു.

ഭാവിയെ കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. എന്നാല്‍, അതിനി കൊറിയന്‍ റിപ്പബ്ലിക്കിനൊപ്പമാകില്ല. നാലു വര്‍ഷത്തിലേറെ കാലം ആ ടീമിനെ പരിശീലിപ്പിക്കാനായതില്‍ അഭിമാനമുണ്ട്. ഇനി അല്‍പം വിശ്രമിക്കണം. ഭാവി കാര്യങ്ങള്‍ എന്നിട്ട് തീരുമാനിക്കണം.

ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം തവണ നോക്കൗട്ട് കണ്ട ടീമിനൊപ്പമായതില്‍ സന്തോഷമുണ്ട്. വിജയം ബ്രസീല്‍ അര്‍ഹിച്ചതായിരുന്നു. എന്നാലും, മത്സരഫലം ഇങ്ങനെയായതില്‍ വേദനയുണ്ട്. നാലു വര്‍ഷത്തിനിടെ കൊറിയന്‍ ടീമിലുണ്ടായതെല്ലാം അസാധാരണമായിരുന്നു- മത്സര ശേഷം നടത്തിയ പടിയിറങ്ങല്‍ പ്രഖ്യാപനത്തില്‍ ബെന്റോ പറഞ്ഞു.

താരങ്ങളെയും പ്രസിഡന്റിനെയും തീരുമാനം അറിയിച്ചിട്ടുണ്ടെന്നും സെപ്റ്റംബറിലെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ല്‍ പോര്‍ച്ചുഗലിനുവേണ്ടി ലോകകപ്പ് കളിച്ച താരമാണ് ബെന്റോ.

ബ്രസീല്‍ ടീം സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയ കളിയില്‍ 1-4നായിരുന്നു കൊറിയന്‍ ടീമിന്റെ തോല്‍വി. കളിയുടെ ആദ്യ പകുതിയില്‍ നാലു ഗോള്‍ വഴങ്ങി തോല്‍വി ഉറപ്പിച്ച ദക്ഷിണ കൊറിയ രണ്ടാം പകുതിയില്‍ ഒരു ആശ്വാസ ഗോള്‍ നേടി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി