ഓണദിനത്തിൽ രാജാവിന്റെ ഓണക്കോടി; സ്വന്തം മണ്ണിലെ അവസാന മത്സരം ഗംഭീരമായി തീർത്ത് ലയണൽ മെസ്സി

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരം തന്റെ സ്വന്തം മണ്ണിലെ അവസാന മത്സരവും രാജകീയമായി പൂർത്തീകരിച്ചു. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വലക്കെതിരെ എതിരില്ലാതെ മൂന്ന് ഗോളിനാണ് ലയണൽ മെസ്സിയും സംഘവും വിജയിച്ചത്. അർജന്റീനൻ മണ്ണിൽ അവസാനമായി മെസ്സി രണ്ട് ഗോളുകൾ നേടി.

39ാം മിനിറ്റിലാണ് മെസ്സി തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത് ബോക്‌സിനുള്ളിൽ വെച്ച് ജൂലിയൻ ആൽവരസ് നൽകിയ പാസ് മെസ്സി ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. വെനസ്വെലയെ ചിത്രത്തിൽ പോലും പെടുത്താതെ മത്സരത്തിലുടനീളം അർജന്റീനയായിരുന്നു പൂർണ ആധിപത്യം നേടിയത്. 76ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനസ് ലീഡ് രണ്ടാക്കിയപ്പോൾ, 80ാം മിനിറ്റിൽ മെസ്സിയാണ് മൂന്നാം ഗോൾ അടിച്ചെടുത്തത്.

തിയാഗോ അൽമാഡയുടെ പാസിലാണ് മെസ്സിയുടെ രണ്ടാം ഗോൾ. പോസ്റ്റിനുള്ളിൽ പാസ് സ്വീകരിച്ച മെസ്സി അനായാസം പന്ത് വലയിലെത്തിച്ചും. 89ാം മിനിറ്റിൽ മെസ്സി ഒരെണ്ണം കൂടി ലക്ഷ്യത്തിലെത്തിച്ചെങ്കിലും റെഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. മത്സരത്തിൽ 17 ഷോട്ടുകൾ അർജന്റീന ഉതിർത്തപ്പോൾ ഒമ്പെതണ്ണമാണ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. ഇതിൽ മൂന്നെണ്ണം ഗോളായും മാറി. മത്സരത്തിൽ 77 ശതമാനം സമയവും പന്ത് നിലനിർത്താൻ സ്‌കലോണിപ്പടക്ക് സാധിച്ചു.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി