പഴയ തലമുറയിലുള്ളവർക്ക് മറഡോണയോടും, ഇപ്പോഴത്തെ തലമുറയ്ക്ക് ലയണൽ മെസിയോടുമാണ് താല്പര്യം: നരേന്ദ്ര മോദി

ഫുട്ബാളിൽ അർജന്റീന സംഭാവന ചെയ്ത രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസിയും ഡീ​ഗോ മറഡോണയും. ഇരുവരും തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ ലോകകപ്പ് നേടി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചവരാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ രണ്ട് അർജന്റീനൻ ഇതിഹാസങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

നരേന്ദ്ര മോദി പറയുന്നത് ഇങ്ങനെ:

” ഇന്ത്യയിൽ നിരവധി മേഖലകളിൽ ഫുട്ബോൾ വലിയ ആവേശമാണ്. ഇന്ത്യയുടെ വനിത ഫുട്ബോൾ മികച്ച പ്രകടനം നടത്തുന്നു. അതുപോലെ പുരുഷ ടീമും മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. കുറച്ചുകാലം പിന്നോട്ടുപോയാൽ, 1980കളിൽ എപ്പോഴും കേട്ടുകൊണ്ടിരുന്ന പേര് ഡീ​ഗോ മറഡോണയുടേതാണ്”

നരേന്ദ്ര മോദി തുടർന്നു:

” പഴയ തലമുറയിലുള്ളവർക്ക് മറഡോണ ഒരു വലിയ ഇതിഹാസം തന്നെയായിരുന്നു. എന്നാൽ ഇപ്പോഴത്തെ തലമുറയോട് ചോദിച്ചാൽ അവർ അതിവേ​ഗം ലയണൽ മെസിയുടെ പേര് പറയും” നരേന്ദ്ര മോദി പറഞ്ഞു.

2020 നവംബർ 25 നാണ് ഡീ​ഗോ മറഡോണ ലോകത്തോട് വിട പറഞ്ഞത്. ലയണൽ മെസിയാകട്ടെ ഫുട്ബാളിൽ ഈ പ്രായത്തിലും മായാജാലം സൃഷ്ടിക്കുകയാണ്. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. 2026 ലോകകപ്പിൽ താൻ അർജന്റീനയുടെ കൂടെ ഉണ്ടക്കയം എന്നാണ് മെസി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ