വമ്പൻ ട്വിസ്റ്റുമായി നിക്കോ വില്ലിയംസ്; ആവേശത്തോടെ ഫുട്ബോൾ ആരാധകർ

ഇത്തവണത്തെ യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരനാണ് നിക്കോ വില്യംസ്. സ്പെയിനിനു വേണ്ടി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഗോൾ നേടി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഫുട്ബോളിൽ ഇപ്പോൾ മികച്ച താരങ്ങൾ എല്ലാം ട്രാൻസ്ഫർ വാങ്ങി മറ്റു ക്ലബുകളിലേക്ക് ചേക്കേറുകയാണ്. അത് കൊണ്ട് തന്നെ നിക്കോ വില്ലിയംസിനെ ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്. പ്രധാനമായും ബാഴ്സലോണ തന്നെയാണ് രംഗത്ത് ഉള്ളത്. 58 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. എന്നാൽ കാര്യങ്ങൾ ഇപ്പോൾ മാറിമറിഞ്ഞു.

നിക്കോ തന്റെ ക്ലബ്ബായ അത്ലറ്റിക്ക് ബിൽബാവോയിൽ തന്നെ തുടരും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസം ആയിരുന്നു താരം ക്ലബിന്റെ പരിശീലന ക്യാമ്പിലേക്ക് ജോയിൻ ചെയ്യ്തത്. ഇതോടെ താരം ടീം വിടാൻ ഉദ്ദേശിക്കുന്നില്ല എന്നത് ഉറപ്പായി. ഇപ്പോൾ ഈ തീരുമാനം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നിക്കോ വില്ലിയംസ് ക്ലബിന്റെ ആരാധകർക്കായി ഒരു സന്ദേശവും പറഞ്ഞിട്ടുണ്ട്.

നിക്കോ വില്ലിയംസ് പറയുന്നത് ഇങ്ങനെ:

“ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഈ സീസണിൽ മുന്നോട്ടുപോവാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. വാമോസ് അത്ലറ്റിക്ക് “ നിക്കോ വില്ലിയംസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബർ മാസത്തിൽ ക്ലബ്ബുമായുള്ള കോൺട്രാക്ട് താരം പുതുക്കിയിരുന്നു. നിലവിൽ 2027 വരെ നിക്കോക്ക് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നുണ്ട്. താരത്തിനെ ഏറ്റവും കൂടുതൽ വാങ്ങിക്കുവാൻ മുൻപിൽ നിന്ന ടീമുകളാണ് ചെൽസി, ബാഴ്സ, പിഎസ്ജി എന്നി ടീമുകൾ. എന്നാൽ താരം കരാർ പുതുക്കിയതോടെ ഇനി രണ്ട് വർഷത്തേക്ക് നിലവിലെ അത്ലറ്റിക്ക് ബിൽബാവോയിൽ തന്നെ തുടരാനാണ് തീരുമാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ