'Go f*ck yourselves!, വാര്‍ തീരുമാനമെടുത്തത് നാല് മണ്ടന്മാര്‍'; യുണൈറ്റഡിനോട് തോറ്റ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് നെയ്മര്‍

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ് പിഎസ്ജി പുറത്തായതോടെ യൂറോപ്പില്‍ വാര്‍ വിവാദം പുകയുന്നു. പിഎസ്ജിയുടെ തട്ടകമായ പാര്‍ക്ക് ഡി പ്രിന്‍സസില്‍ രണ്ട് ഗോളിന്റെ ഹോം മാച്ച് തോല്‍വിയില്‍ എത്തിയ യുണൈറ്റഡ് മൂന്ന് ഗോളടിച്ചു ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് യുണൈറ്റഡ് പുതിയ പരിശീലകന്റെ കീഴില്‍ ജൈത്രയാത്ര തുടര്‍ന്നത്.

യുണൈറ്റഡിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ട് ഗോളിന് ജയിച്ച പിഎസ്ജിക്ക് സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും ഡെത്ത് ടൈമില്‍ വാര്‍ തീരുമാനം തിരിച്ചടിയാവുകയായിരുന്നു. മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ഗോളടിച്ച് റൊമേലു ലുകാക്കു യുണൈറ്റഡിന് പ്രതീക്ഷ നല്‍കിയെങ്കിലും 12ാം മിനുട്ടില്‍ യുവാന്‍ ബെര്‍നാറ്റ് വെലാസ്‌കോ പിഎസ്ജിക്ക് സ്വന്തം തട്ടകത്തില്‍ സമനില നേടിക്കൊടുത്തു. എന്നാല്‍ 30ാം മിനുട്ടില്‍ ഇതിഹാസ ഗോളി ജിയാന്‍ലുജി ബഫണിന്റെ പിഴവ് മുതലെടുത്ത് ലുകാക്കു രണ്ടാം ഗോളും നേടി. ഇതോടെ, രണ്ട് പാദങ്ങളിലെ സ്‌കോര്‍ 3-2.

യുണൈറ്റഡ് പുറത്തേക്ക് എന്ന രീതിയിലേക്ക് നീങ്ങുമ്പോള്‍ 94ാം മിനിട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ലക്ഷ്യത്തിലെത്തിച്ചതോടെ ചുവന്ന ചെകുത്താന്‍മാര്‍ അവസാന എട്ടില്‍ കയറി.

ഡിയാഗോ ഡാലറ്റിന്റെ ഷോട്ട് കോര്‍ട്ടില്‍ വെച്ച് പ്രതിരോധ താരം പ്രെസനെല്‍ കിംബെപെയുടെ കയ്യില്‍ തട്ടിയതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. ആദ്യം പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറി വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം തേടുകയായിരുന്നു. മനപ്പൂര്‍വമല്ലാതെ ആക്‌സിഡന്റലായുള്ള ടച്ച് ആയിരുന്നെങ്കിലും റഫറി യുണൈറ്റഡിന് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു.

ഇതോടെ വലിയ പ്രതീക്ഷകളോടെ എത്തിയ പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്തായി. വാര്‍ തീരുമാനം തെറ്റായിരുന്നുവെന്ന് വിമര്‍ശനവും ഇതോടെ പുകയാന്‍ തുടങ്ങി. സൂപ്പര്‍ താരം നെയ്മര്‍ രൂക്ഷമായാണ് റഫറിയുടെ തീരുമാനത്തെ വിമര്‍ശിച്ചത്. നാല് മണ്ടന്മാരെ തിരഞ്ഞെടുത്ത് യുവേഫ വാര്‍ പണിയേല്‍പ്പിച്ചുവെന്ന് നെയ്മര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു.

മത്സരം റഫറി തട്ടിയെടുത്തു എന്ന രീതിയിലുള്ള പരാമര്‍ശമാണ് പരിക്ക് മൂലം മത്സരിക്കാന്‍ സാധിക്കാതിരുന്ന നെയ്മര്‍ നടത്തിയത്. ലോകറെക്കോഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് താരത്തെ ടീമിലെത്തിച്ചതിന് പിന്നില്‍ പിഎസ്ജിക്ക് യൂറോപ്യന്‍ ചാമ്പ്യന്‍മാരാവുക എന്ന മുഖ്യ ലക്ഷ്യമായിരുന്നു. അതേസമയം, തുടര്‍ച്ചയായ പരിക്കുകള്‍ താരത്തിന് തിരിച്ചടിയായി.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം