നെയ്മർ ഫോമിൽ കളിക്കരുത്, അവന്റെ കാലുകൾ തളരണം; കൂടോത്രം ചെയ്ത് പെറുവിലെ മന്ത്രവാദികൾ

ലോകകപ്പ് യോഗ്യത റൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് പ്രതിരോധത്തിൽ കരുത്തരായ പെറുവിനെ ബ്രസീൽ തകർക്കുക ആയിരുന്നു. ഡിഫൻഡർ മാർക്കിഞ്ഞോസിന്റെ ഗോളാണ് ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.  മത്സരത്തിൽ പെറുവിന്റെ ഗോൾമുഖത്തേക് തുടരെ തുടരെ ബ്രസീൽ ആക്രമണം നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്ക് സാധിച്ചില്ല.

മത്സരത്തിലെ ബ്രസീൽ ജയത്തിനേക്കാളും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് സൂപ്പർ താരം നെയ്മർ ഉൾപ്പെട്ട മറ്റൊരു സംഭവമാണ്. പെറുവിന്റെ വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന കുറെ മന്ത്രവാദികൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുന്നിൽ എത്തിയിരുന്നു. അവർ നെയ്മർ ജൂനിയർക്കെതിരെ സ്റ്റേഡിയത്തിന് പുറത്ത് മന്ത്രവാദം നടത്തിയ ശേഷം കൂടോത്രം നടത്തുകയും ചെയ്തു.

വാളുകൾ,കുംഭങ്ങൾ,പതാകകൾ, നെയ്മർ ഉൾപ്പെടെയുള്ള ബ്രസീലിയൻ താരങ്ങളുടെ ചിത്രങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് കൂടോത്രം ചെയ്തിട്ടുള്ളത്. നെയ്മറെ തളർത്താൻ വേണ്ടി ഇത് ചെയ്തു, ഇനി അവൻ അനങ്ങില്ല ന്ത്രവാദികളുടെ തലവനായ ഷമാൻ ഫെലിക്സ് റോണ്ടൻ പറഞ്ഞത്.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ :” ഞങ്ങൾ നെയ്മറുടെ കാലുകൾ തളച്ചുകൊണ്ട് അദ്ദേഹത്തെ നിർവീര്യമാക്കി. നെയ്മർ മികച്ച രീതിയിൽ കളിക്കാതിരിക്കാനും ഓടാതിരിക്കാനും വേണ്ടിയാണ് ഞങ്ങൾ അദ്ദേഹത്തെ തളച്ചിട്ടുള്ളത്.നെയ്മറുടെ മനസ്സിനെ ഇത് തളർത്തി കളയും. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയില്ല ” ഇതാണ് അദ്ദേഹം പറഞ്ഞത്.

കൂടോത്രമൊക്കെ നടന്നെങ്കിലും വീരവാദം മുഴക്കി എങ്കിലും നെയ്മറെ തളർത്താൻ അതിന് ശക്തി ഇല്ലായിരുന്നു. നെയ്മറിന്റെ അസ്സിസ്റ്റിലാണ് വിജയഗോൾ പിറന്നത്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍