കലിപ്പ്, കട്ട കലിപ്പ്! ഫുട്‌ബോളിനെ നാണക്കേടിലാക്കി ജോസ് മൊറീഞ്ഞോ

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ തോറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ സിറ്റി താരങ്ങളെ ശാരീരികമായി കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു.

മത്സര ശേഷം ജയം ആഘോഷിച്ചിരുന്ന സിറ്റി താരങ്ങളെ അവരുടെ ഡ്രസിങ് റൂമിലെത്തി വാഗ്വാദം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിയുടെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണുമായി അടിയുടെ വക്കിലെത്തിയ സമയത്ത് ടീമിലെ സഹതാരങ്ങള്‍ മൊറീഞ്ഞോയുടെ തലയിലേക്ക് വെള്ളമൊഴിച്ചുവെന്നും സൂചനയുണ്ട്.

അതേസമയം, മൊറീഞ്ഞോയുടെ പ്രവര്‍ത്തി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നും ഫുട്‌ബോളില്‍ തോല്‍വിയും ജയവുമുണ്ടാകുമെന്നുമാണ് ഇക്കാര്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. അതേസമയം, സിറ്റി താരങ്ങളുടെ പ്രകോപനമാണ് മൊറീഞ്ഞോ അവരുടെ ഡ്രസിംങ് റൂമിലെത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടയില്‍ സിറ്റി താരങ്ങളില്‍ ആരോ മൊറീഞ്ഞോയുടെ തലയില്‍ വെള്ളക്കുപ്പി കൊണ്ടി അടിച്ചതായും പറയുന്നു.

എന്തായാലും, സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയാണ് പ്രശ്‌നം ശാന്തമാക്കിയത്. സംഘര്‍ഷത്തിന് പിന്നാലെ മൗറിഞ്ഞോ പ്രസ് കോണ്‍ഫറന്‍സും അഭിമുഖങ്ങളും അനുവദിച്ചെങ്കിലും ഡ്രസിങ് റൂമിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...