മെസിയും റൊണാള്‍ഡോയുമല്ല, അവരെക്കാള്‍ മികച്ചത് ഈ താരമെന്ന് ലിവര്‍പൂള്‍ ഇതിഹാസം

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ മെസ്സിയ്ക്കും റൊണാള്‍ഡോയ്ക്കും മുകളിലാണ് ലിവര്‍പൂള്‍ ഫോര്‍വേഡ് താരം മുഹമ്മദ് സലാഹ് എന്ന് ലിവര്‍പൂള്‍ ഇതിഹാസ താരം ഇയാന്‍ റഷ്. സലാഹിനെ വാനോളം പുകഴ്ത്തിയ റഷ് പെനാല്‍റ്റി ബോക്‌സിലെത്തിയാല്‍ സലാഹ് മെസ്സിയാണെന്നും പറഞ്ഞു.

റയല്‍ സലാഹിനെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വിവരമുണ്ട്. കാലില്‍ പന്തെത്തിയാല്‍ ശരവേഗതത്തില്‍ കുതിക്കുന്ന സലാഹിന്റെ പ്രകടനം അവിശ്വസനീയമാണ്. ആരെയും കുറ്റപ്പെടുത്താനാവില്ല. ലിവര്‍പൂളിന് അടുത്തകാലത്തെങ്കിലും പ്രീമിയര്‍ലീഗ് ജയിക്കണമെങ്കില്‍ സലാഹയെ പോലുള്ള താരങ്ങളെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും റഷ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂണില്‍ 9 മില്യണ്‍ യൂറോയുടെ കരാറിലാണ് ഈജിപ്ഷ്യന്‍ താരമായ സലാഹ് ലിവര്‍പൂളില്‍ എത്തുന്നത്. ലിവര്‍പൂളിനെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് ക്ലബ്ബ് സലാഹിനെ ആന്‍ഫീല്‍ഡിലെത്തിച്ചത്. സീസണിലെ ലിവര്‍പൂളിന്റെ ടോപ്സ്‌കോററായ സലാഹ് പ്രീമിയര്‍ ലീഗില്‍ 17 ഗോളുകളാണ് നേടിയത്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ