പുല്‍മൈതാനങ്ങള്‍ അടക്കി ഭരിച്ച് കിംഗ് ലിയോ; ഇരുട്ടില്‍ തപ്പി ചുവന്ന ചെകുത്താന്മാര്‍

വിയ്യാറയലിനെതിരെ ഇന്നലെ നടന്ന ലാലിഗ മത്സരത്തില്‍ ഐതിഹാസികമായ തിരിച്ചു വരവാണ് ബാഴ്‌സലോണ നടത്തിയത്. ആദ്യ പകുതിയില്‍ 2-1നു മുന്നില്‍ നില്‍ക്കുകയും രണ്ടാം പകുതിയുടെ തൊണ്ണൂറാം മിനിട്ടു വരെ 4-2നു പിന്നിലാവുകയും ചെയ്ത ടീം ഇഞ്ചുറി ടൈമില്‍ മെസി, സുവാരസ് എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് മത്സരത്തില്‍ വിജയത്തോളം പോന്ന സമനില നേടിയത്.

തൊണ്ണൂറാം മിനുട്ടില്‍ ഒരു ഫ്രീ കിക്കിലൂടെ വല കുലുക്കിയ മെസി തുടര്‍ച്ചയായ മൂന്നാമത്തെ ലാലിഗ മത്സരത്തിലാണ് ഫ്രീ കിക്ക് ഗോള്‍ നേടുന്നത്. ബാഴ്‌സയുടെ അവസാന അഞ്ചു മത്സരങ്ങളില്‍ നിന്നും ഒന്‍പതു ഗോളുകളും താരം അടിച്ചു കൂട്ടിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയെ നേരിടാനിരിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ക്ക് മെസിയുടെ ഈ ഫോം ചില്ലറ തലവേദനയല്ല സമ്മാനിക്കുന്നത്. ഒരു വശത്ത് മെസിയും ബാഴ്‌സയും ഫോമില്‍ കളിക്കുമ്പോള്‍ മറുവശത്ത് സ്വന്തം ടീം മോശം പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

ഇന്നലെ വോള്‍വ്‌സിനെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധത്തിന്റെ മോശം പ്രകടനമാണ് അവര്‍ക്ക് തോല്‍വി സമ്മാനിച്ചത്. വോള്‍വ്‌സ് നേടിയ രണ്ടു ഗോളും യുണൈറ്റഡ് പ്രതിരോധത്തിന്റെ സംഭാവനയായിരുന്നു. ഈ തരത്തിലാണു യുണൈറ്റഡിന്റെ പ്രകടനമെങ്കില്‍ മെസിയും സംഘവും അതിനെ പൊളിച്ചടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഇതിനു മുന്‍പ് മെസിയുടെ ബാഴ്‌സക്കെതിരെ കളിച്ച രണ്ടു ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങിയിരുന്നു. ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ എക്കാലവും മികച്ച ഫോമില്‍ കളിക്കുന്ന മെസി ഓള്‍ഡ് ട്രാഫോഡില്‍ നടത്തുന്ന മറ്റൊരു മായാജാലത്തിനാണു ആരാധകര്‍ കാത്തിരിക്കുന്നത്. സ്മാളിങ്ങ്, ഫില്‍ ജോണ്‍സ് എന്നിവരടങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധത്തിന് അതിനെ എങ്ങിനെ മറികടക്കാനാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത