മെസി കോപ്പ അമേരിക്ക നേടിയത് റഫറിമാരുടെ സഹായം കൊണ്ടാണ്, അല്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോയേനെ: ജെയിംസ് റോഡ്രിഗസ്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പ് ആയിരിക്കും താരത്തിന്റെ അവസാന ലോകകപ്പ് എന്ന് നേരത്തെ തന്നെ മെസി പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കയിൽ കപ്പ് ജേതാക്കളായത് അർജന്റീനയായിരുന്നു. എന്നാൽ ടൂർണമെന്റിൽ ലയണൽ മെസി തന്റെ പഴയ മികവ് കാട്ടുന്നതിൽ പരാജയപ്പെടുകയായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരേ അന്നു പെനല്‍റ്റിയിലൂടെ കൊളംബിയ ഗോള്‍ നേടേണ്ടതായിരുന്നുവെന്നും പക്ഷെ റഫറി അതു നിഷേധിച്ചതിനാല്‍ ജയവും കൈവിട്ടു പോയെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്
കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്

ജെയിംസ് റോഡ്രിഗസ് പറയുന്നത് ഇങ്ങനെ:

” കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ഞങ്ങളെ സംബന്ധിച്ച് വളരെ മികച്ചതു തന്നെയായിരുന്നു. തീര്‍ച്ചയായും കിരീടം നേടാന്‍ തന്നെയാണ് ഞങ്ങളും ആഗ്രഹിച്ചത്. പക്ഷെ ബാഹ്യമായ ചില കാരണങ്ങളാണ് ഞങ്ങള്‍ക്കു ചാംപ്യന്‍മാരാവാന്‍ സാധിച്ചില്ല”

ജെയിംസ് റോഡ്രിഗസ് തുടർന്നു:

” അന്നു റഫറി അര്‍ജന്റീനയെ അനുകൂലിച്ചതായിട്ടാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഞങ്ങള്‍ക്കു പെനല്‍റ്റികളും നല്‍കിയില്ല. എന്റെ അഭിപ്രായത്തില്‍ അവയിലൊന്ന് ക്ലിയര്‍ പെനല്‍റ്റി തന്നെ ആയിരുന്നു” ജെയിംസ് റോഡ്രിഗസ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ