MESSI VS RONALDO: അവൻ ഇപ്പോഴും ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചു, ക്രിസ്റ്റ്യാനോയുമായിട്ടുള്ള പോരിനെക്കുറിച്ച് ലയണൽ മെസി പറയുന്നത് ഇങ്ങനെ; ഒപ്പം ആ നിർണായക വെളിപ്പെടുത്തലും

ഔദ്യോഗിക ബാലൺ ഡി ഓർ എക്സ് അക്കൗണ്ട് പങ്കിട്ട പുതിയ അഭിമുഖത്തിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള തന്റെ വൈര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിൽ മികച്ചവരാകാൻ രണ്ട് സൂപ്പർതാരങ്ങളും പരസ്പരം പ്രേരിപ്പിച്ചതായി അർജന്റീനിയൻ ഇതിഹാസം പറഞ്ഞു.

വർഷങ്ങളായി നിരവധി കളിക്കാരുടെ പരസ്പരമുള്ള പോരാട്ടം ഫുട്‍ബോൾ ലോകം കണ്ടിട്ടുണ്ടെങ്കിലും ആരും മെസ്സിയുടേയും റൊണാൾഡോയുടേയും അടുത്തെത്തുന്നില്ല എന്നതാണ് സത്യം. രണ്ട് ആക്രമണകാരികളും ഫുട്ബോൾ ലോകത്തെ തങ്ങളുടെ കഴിവും മികവും കൊണ്ട് ആവേശത്തിൽ ആറാടിച്ചു എന്ന് പേരാട്ടം.

ഇരുവരും പല പ്രധാനപ്പെട്ട മത്സരങ്ങളുടെ വിധി ഒറ്റയ്ക്ക് തീരുമാനിക്കുകയും അതത് ടീമുകൾക്ക് കിരീടങ്ങൾ നേടുകയും ഓരോ സീസണിലും ശരാശരി 50 ഗോളുകൾ വരെ നേടുന്നതിലേക്ക് കാര്യങ്ങൾ എത്തി. 13 ബാലൺ ഡി ഓർ അവാർഡുകൾ, 10 യൂറോപ്യൻ ഗോൾഡൻ ഷൂസ്, 11 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, മറ്റ് നിരവധി അംഗീകാരങ്ങൾ എന്നിവയുമായി, ഇരുവരും ഇനി ഒരിക്കലും ഇത് പോലെ ഒരു നേർക്കുനേർ പോരാട്ടം ഫുട്‍ബോൾ ലോകം കാണില്ല എന്ന മട്ടിലാണ് കരിയറിൽ ഇപ്പോഴും നിൽകുന്നത്.

മെസി, റൊണാൾഡോയുമായിട്ടുള്ള പോരിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:

“ഇത് എപ്പോഴും മനോഹരമായിരുന്നു.” എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി പറഞ്ഞു. “കായിക ലോകത്തിന്റെ കാര്യത്തിൽ പറഞ്ഞാൽ, അത് വളരെ മനോഹരമായിരുന്നു. ഞങ്ങൾ രണ്ടുപേരും അങ്ങേയറ്റം മത്സരബുദ്ധിയുള്ളവരായതിനാൽ ഞങ്ങൾ പരസ്പരം മികച്ചവരാകാൻ പ്രേരിപ്പിച്ചു. അവൻ എപ്പോഴും എല്ലാം ജയിക്കാൻ ആഗ്രഹിച്ചു, ഞാനും അങ്ങനെ തന്നെ. ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് മനോഹരമായ ഒരു സമയമായിരുന്നു.”

അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു.

“അദ്ദേഹം [ക്രിസ്റ്റ്യാനോ] എപ്പോഴും എല്ലാം ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചിരുന്നു,” മെസോ കൂട്ടിച്ചേർത്തു. “ഞങ്ങൾക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകൾക്കും ഇത് വളരെ മനോഹരമായ ഒരു സമയമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇത്രയും നീണ്ട കാലയളവിൽ ഞങ്ങൾ പരസ്പരം പോരാടി. മുകളിൽ എത്താൻ എളുപ്പമാണ്, പക്ഷേ ബുദ്ധിമുട്ടുള്ള ഭാഗം അവിടെ തുടരുക എന്നതാണ്.”

അതേസമയം സമീപ വർഷങ്ങളിൽ ലയണൽ മെസ്സി vs ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻ ഫൈറ്റ് മന്ദഗതിയിലായിട്ടുണ്ടെന്ന് ഊന്നിപ്പറയേണ്ടതാണ്. രണ്ട് കളിക്കാരും യഥാക്രമം MLS, സൗദി ലീഗിനായി യൂറോപ്പ് വിട്ടതിന് ശേഷമാണ് ഇത് സംഭവിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ