റൊണാള്‍ഡോയെ കടത്തി വെട്ടി മെസ്സിയ്ക്ക് മറ്റൊരു റെക്കോര്‍ഡ്

ലാലിഗയില്‍ ആല്‍വസിനെതിരായ മത്സരത്തില്‍ ഫ്രീകിക്ക് ഗോള്‍ നേടിയതിലൂടെ പുതിയ നേട്ടം സ്വന്തമാക്കി ബാഴ്‌സലോണന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി. ലാലിഗയില്‍ റൊണാള്‍ഡോയേക്കാള്‍ ഫ്രീകിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. തന്റെ 21-ാം ഫ്രീകിക്ക് ഗോളാണ് മെസ്സി ആല്‍വസിനെതിരായ മത്സരത്തില്‍ നേടിയത്.

ഇതോടെ 2003-2004 ന് ശേഷം ലീഗില്‍ ഏറ്റവും അധികം ഫ്രീകിക്കിലൂടെ ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സ്വന്തമാക്കി.

മെസ്സിയും റയല്‍മാഡ്രിഡ് സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോയും ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. ഇരുപത് ഗോളുകളായിരുന്നു ആല്‍വസിനെതിരായ മത്സരത്തിന് മുമ്പ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്. എന്നാൽ മൊത്തം ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോയാണ് മുന്നിൽ നിൽക്കുന്നത്.

ആല്‍വസിനെതിരായ മത്സരത്തില്‍ 83-ാം മിനിറ്റിലാണ് മെസ്സി തന്റെ 21-ാം ഗോള്‍ സ്വന്തമാക്കിയത്.

അതെസമയം ഞായറാഴ്ച നടന്ന മത്സരത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി സ്വന്തമാക്കാനും മെസ്സിയ്ക്കായി. ബാഴ്സ തട്ടകമായ ക്യാംപ് നൗവിലെ 200-ാമത് മത്സരമാണ് മെസ്സി കളിച്ചത്. ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സ ജയത്തോടെ രണ്ടാം സ്ഥാനത്തുളള അതലറ്റിക്കോ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യസം 11 ആയി ഉയര്‍ത്തുകയും ചെയ്തു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...