മരണം വരെ മെസി ബാഴ്‌സയിലുണ്ടാകും

സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി മരണം വരെ ബാഴ്‌സലോണയോട് ഒപ്പമുണ്ടാകുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് ബര്‍തോമി. മെസി ബാഴ്‌സ വിട്ടേക്കുമെന്ന എല്ലാ ഊഹാപോഹങ്ങളേയും തള്ളിയാണ് ബാര്‍തോമി ഇക്കാര്യം പറയുന്നത്.

മെസി ഒരിക്കലും ബാഴ്‌സ വിടില്ലെന്ന് പറഞ്ഞ ബാര്‍തോമി ജീവിതത്തില്‍ മെസിയ്ക്ക് ഒരു ക്ലബ് മാത്രമേ ഉണ്ടാകുവെന്നും കൂട്ടിചേര്‍ത്തു. മെസിയുമായുളള ആത്മബന്ധം അദ്ദേഹത്തിന്റെ ആജീവനാന്തം തുടരുമെന്നും ബാര്‍തോമി തുറന്നു പറയുന്നു.

“മെസിയെന്ന ഫുട്‌ബോള്‍ താരം വിരമിക്കുമായിരിക്കും, എന്നാല്‍ മെസി മരണം വരെ ബാഴ്‌സലോണിയ്‌ക്കൊപ്പമുണ്ടാകും. ബാഴ്‌സലോണയ്ക്ക് മെസി അത്ര പ്രധാനപ്പെട്ടതാണ്” ബാര്‍മോമി പറയുന്നു.

നിലവില്‍ ബാഴ്‌സയെ ഒരിക്കല്‍ കൂടി ലാലിഗയില്‍ കിരീടനേട്ടത്തിലെത്തിച്ചിരിക്കുകയാണ് ലയണല്‍ മെസി. ചാമ്പ്യന്‍സ് ലീഗിലും തകര്‍പ്പന്‍ പ്രകടനമാണ് മെസിയുടെ നേതൃത്വത്തില്‍ ബാഴ്‌സ കാഴ്ച്ചവെയ്ക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍