മെസിയും റൊണാൾഡോയും ഒന്നും എനിക്ക് വിഷയമില്ല, പക്ഷെ ഞാൻ ആ താരത്തെ ഭയപ്പെടുന്നു: വിർജിൽ വാൻ ഡൈക്ക് പറഞ്ഞ വാക്കുകൾ കേട്ടിട്ട് ആരാധകർക്ക് ഞെട്ടൽ

ലിവർപൂളിന്റെ ഡച്ച് നായകനായ വിർജിൽ വാൻ ഡൈക്ക് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തെ ലോകത്തിലെ ഏതൊരു മുന്നേറ്റ നിര താരവും താരത്തെ ഭയന്ന് മുന്നോട്ട് കുതിക്കാൻ ഭയപ്പെടും. സാക്ഷാൽ മെസ്സിയെയും റൊണാൾഡോയെയും നേരിട്ടിട്ട് ഉള്ള താരം അവരെ പല തവണ തടഞ്ഞിട്ടുണ്ട്.

എന്നാൽ താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള എതിരാളി ആരാണ് എന്ന് വാൻ ഡൈക്കിനോട് ചോദിച്ചിരുന്നു. മെസിയുടെയോ റൊണാൾഡോയുടെയോ പേരായിരിക്കും താരം പറയുക എന്നതാണ് പലരും വിചാരിച്ചത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് എ സി മിലൻ താരം ഒലിവർ ജിറൂദിന്റെ പേരാണ് താരം പറഞ്ഞത്.

അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് :

”ജിറൂദ് നേരിടാൻ ബുദ്ധിമുട്ടുള്ള ഒരു താരമാണ്. എല്ലാസമയവും നമ്മൾ കരുതുന്നത് അദ്ദേഹത്തെ മാർക്ക് ചെയ്യാൻ കഴിയും എന്നാണ്, പക്ഷേ എങ്ങനെയെങ്കിലും അവൻ ഗോളടിക്കും. അതാണ് അവന്റെ കഴിവ്. തല കൊണ്ടോ കാലു കൊണ്ടോ എന്നൊന്നും ഇല്ല. അവൻ ഗോളടിക്കും. അഗ്വേറോ,ഹാലന്റ്,ജീസസ് എന്നിവരെയും നേരിടാൻ ബുദ്ധിമുട്ടാണ്.” താരം പറഞ്ഞു.

ലിവര്പൂളിനായി വാൻ ഡൈക് ഈ സീസണിലും അസാദ്യ പ്രകടനമാണ് നടത്തുന്നത്. എ സി മിലാൻ താരവുമായ ജിറൂദ് ആകട്ടെ സീസണിൽ ഇതുവരെയുള്ള 16 മത്സരങ്ങളിൽ ഒമ്പത് ഗോളുകളും 5 അസിസ്റ്റുകളും നൽകി കഴിഞ്ഞിരിക്കുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി