'നിരവധി വ്യക്തിഗത പിഴവുകള്‍ സംഭവിക്കുന്നു, അത് അംഗീകരിക്കാനാകില്ല'; ബ്ലാസ്റ്റേഴ്‌സ് തോല്‍വിയില്‍ പരിശീലകന്‍

ഐഎസ്എല്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയില്‍ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തങ്ങള്‍ക്ക് ധാരാളം വ്യക്തിഗത പിഴവുകള്‍ സംഭവിച്ചെന്നും അത് അത് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ധാരാളം വ്യക്തിഗത പിഴവുകള്‍ സംഭവിച്ചു. അത് അംഗീകരിക്കാനാകാത്തതാണ്. പ്രത്യേകിച്ചും ലീഗിലെ മികച്ച ടീമുകളെ നേരിടുമ്പോള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്‌തേ മതിയാകൂ. ഇത്തരത്തിലുള്ള വ്യക്തിഗത പിഴവുകള്‍ സംഭവിച്ചാല്‍ അത് ഗോളുകള്‍ വഴങ്ങാന്‍ കാരണമാകും.

ശ്രദ്ധയോടെ ഏകാഗ്രതയോടെ ആത്മാര്‍ത്ഥയോടെ അച്ചടക്കത്തോടയായിരിക്കണം ഇത്തരം മത്സരങ്ങളെ സമീപിക്കേണ്ടത്. ഇത്തരം പിഴവുകള്‍ ആദ്യ പകുതിയില്‍ സംഭവിക്കുമ്പോള്‍ അതിന് നല്‍കേണ്ടി വരുന്നത് പോയിന്റുകളാണ്. തുടര്‍ച്ചയായ തോല്‍വികള്‍ എളുപ്പമല്ല. എന്നാല്‍ ഞങ്ങളത് കൈകാര്യം ചെയ്‌തേ മതിയാകൂ.

ഈ രണ്ടു തോല്‍വികള്‍ ടീമിന്റെ താളത്തെ ബാധിക്കില്ല. ഇനിയും ആറ് കളികളുണ്ട്. ഇന്ന് രാത്രി ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കും. ഒരുറക്കത്തിന് ശേഷം അത് മറന്ന് മറ്റുള്ള കാര്യങ്ങള്‍ വിശകലം ചെയ്യാനുണ്ട്. കാരണം അത് കഴിഞ്ഞു പോയതാണ്, അടുത്ത പടിയെക്കുറിച്ച് ചിന്തിക്കണം. കാരണം ഇത് ഫുട്‌ബോളാണ്. ചില കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ സമയമുണ്ടാകില്ല. പ്ലേ ഓഫില്‍ പങ്കെടുക്കണമെങ്കില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കാന്‍ പാടില്ല വുകോമാനോവിച്ച് പറഞ്ഞു.

ഇന്നലത്തെ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്റ്റേഴ്‌സിന് മേല്‍ വിജയം സ്വന്തമാക്കിയത്. ഗോവക്കായി നോഹ് വെയ്ല്‍ സദൗയി, ഇക്കര്‍ ഗുരോത്ക്സേന, റെഡീം ത്‌ലാങ് എന്നിവരും കേരളാ ബ്ലാസ്റ്റേഴ്‌സിനായി ദിമിട്രിയോസ് ഡയമന്റകോസും ഗോളുകള്‍ നേടി.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ