തമിഴ്നാട്ടിൽ ഫുട്ബോൾ പരിശീലന കേന്ദ്രം കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ലോക ഫുട്ബോളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്നതും ഇഷ്ടപ്പെടുന്നതുമായ ലീഗ് ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി കൊണ്ട് ഇന്ത്യൻ മണ്ണിലേക്ക് കടന്ന് വരുകയാണ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ് ആണ് യുണൈറ്റഡ്. ആയത് കൊണ്ട് തന്നെ യുണൈറ്റഡിന്റെ എല്ലാ ഇന്ത്യൻ പദ്ധതികൾക്കും വലിയ പിന്തുണ കിട്ടാനുള്ള സാധ്യതയുണ്ട്. നിലവിൽ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് തമിഴ്‌നാട്ടിൽ ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2025ലെ വേൾഡ് ഇക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിൽ ക്ലബ്ബിലെ ചില ഉന്നത ഉദ്യോഗസ്ഥർ തമിഴ്‌നാട് വ്യവസായവുമായി ദാവോസിൽ കൂടിക്കാഴ്ച നടത്തിയതായും ചെന്നൈയിൽ ഫുട്ബോൾ സെൻ്റർ സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വനിതാ ഫുട്ബോളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള തലത്തിലുള്ള ഫുട്ബോൾ പരിശീലനം തമിഴ്നാട്ടിലേക്ക് കൊണ്ടുവരാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവിൽ റേഞ്ചേഴ്‌സ്, ഹൈദരാബാദിൽ ബൊറൂസിയ ഡോർട്ട്മുണ്ട്, പൂനെയിൽ ഫിയോറൻ്റീന, കൊൽക്കത്തയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയുൾപ്പെടെ ഇന്ത്യൻ ക്ലബ്ബുകളുമായി സഹകരിക്കുന്ന നിരവധി ഫുട്‌ബോൾ ക്ലബ്ബുകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ, രാജ്യത്ത് ആദ്യമായാണ് ഒരു വലിയ ക്ലബ്ബ് പരിശീലന കേന്ദ്രം വഴി സഹകരിക്കാൻ തയ്യാറാവുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ