"മാഞ്ചസ്റ്റർ സിറ്റിയെ ആരും തള്ളി കളയരുത്"; പിന്തുണയുമായി ആഴ്‌സണൽ പരിശീലകൻ

നിലവിൽ വളരെ മോശമായ സമയത്തിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കടന്നു പോകുന്നത്. അവസാനം കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ അവർ പരാജയപ്പെടുകയും, ഒരെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളുമായി 8 പോയിന്റിന്റെ വ്യത്യാസം ആണ് ഉള്ളത്.

ആഴ്‌സണൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേ അവർക്കുള്ളു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതിത്തള്ളാൻ ആഴ്സണലിന്റെ പരിശീലകനായ ആർടെറ്റ സാധ്യമല്ല. ടീമിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ആർടെറ്റ പറയുന്നത് ഇങ്ങനെ:

“കഴിഞ്ഞ 9 വർഷമായി അവർ ചെയ്ത കാര്യങ്ങൾ മറക്കാൻ പാടില്ല. 9 വർഷത്തോളം സ്ഥിരത പുലർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. തീർച്ചയായും ഇത്തരം ബുദ്ധിമുട്ടേറിയ സമയം എല്ലാവർക്കും ഉണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വിചിത്രമാണ്. കാരണം 9 വർഷത്തോളം അവർക്ക് ഇത് അനുഭവിക്കേണ്ടി വന്നിട്ടില്ല”

ആർടെറ്റ തുടർന്നു:

“ഞങ്ങൾക്ക് പെർഫെക്ട് ആയിക്കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്. മാഞ്ചസ്റ്റർ സിറ്റിയെ ഒരിക്കലും എഴുതി തള്ളാൻ കഴിയില്ല. പെപ്പിന്റെ കാര്യത്തിൽ എനിക്ക് സഹതാപമുണ്ട്. ഇത്തരം അവസ്ഥ അഭിമുഖീകരിക്കുന്ന ലോകത്തെ എല്ലാ മാനേജർമാരുടെ കാര്യത്തിലും എനിക്ക് സഹതാപമുണ്ട്. കാരണം ഈ ജോലിയുടെ ബുദ്ധിമുട്ട് എനിക്കറിയാം ” ഇതാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?