കേരളത്തിന്റെ മണ്ണിൽ വീര്യം കാണിച്ചവൻ സ്പെയിനിന്റെ നെഞ്ചുകീറിയത് ആഘോഷിച്ച് മലയാളികൾ

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ ഹീറോയായത് മൊറോക്കോ ഗോൾ കീപ്പ‍ർ യാസിൻ ബോനുവാണ്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2 സ്പെയിൻ താരങ്ങളുടെ കിക്കാണ് ബോനു തടഞ്ഞിട്ടത്. ഈ ലോകകപ്പിൽ ഇതുവരെ 1 ഗോൾ മാത്രമാണ് മൊറോക്കോ വഴങ്ങി ഇരിക്കുന്നത്. അതിന് കാരണമായിരിക്കുന്നതും ബോനു താനെയാണ്. എന്തായാലും ബോണുവിനെ ഫുട്ബോൾ ലോകം ആവേശത്തോടെ കാണുമ്പോൾ മലയാളി ആരാധകർ അയാളുടെ നേട്ടത്തിൽ സന്തോഷിക്കുകയാണ്, കാരണം താരം കലൂർ സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ട് എന്നത് തന്നെ.

സംഭവം നടക്കുന്നത് 2018 ലാണ്. 2018ൽ സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി എന്നീ ടീമുകൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനെത്തിയപ്പോൾ ജിറോണയുടെ താരമായിരുന്നു യാസിൻ. അന്ന് മെൽബൺ സിറ്റി എഫ് സിക്കെതിരായ മത്സരത്തിൽ ജിറോണയ്ക്കായി ഗോൾ വല കാത്തത് യാസിൻ ബോനുവായിരുന്നു. അന്ന് മെൽബൺ സിറ്റിക്കെതിരെ ഏകപക്ഷീയമായ ആറു ഗോളുകളുടെ വിജയമാണ് ജിറോണ നേടിയത്. എന്നാൽ താരം കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിൽ ഇറങ്ങിയില്ല.

എന്തായാലൂം കേരളത്തിന്റെ മണ്ണിൽ ഒരു നാൾ കളിച്ച ഗോളി ഇന്നലെ ലോകവേദിയിൽ തിളങ്ങിയത് മലയാളി ആരാധകരും ആഘോഷിച്ചു. അടുത്ത മത്സരത്തിൽ പോർച്ചുഗലാണ് മൊറോക്കോയുടെ എതിരാളികൾ.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍