'റഫറി ഒരു ദുരന്തമാണ്, ആ പെനാല്‍റ്റി ഞങ്ങളെ നശിപ്പിച്ചു'; രോഷം അടക്കാനാവാതെ മോഡ്രിച്ച്

ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച്. മത്സരം നിയന്ത്രിച്ച് ഇറ്റാലിയന്‍ റഫറി ഡാനിയേലിനെ കടന്നാക്രമിച്ച മോഡ്രിച്ച് ‘ഏറ്റവും മോശം റഫറിമാരില്‍ ഒരാള്‍’ എന്ന വിശേഷമാണ് അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്.

പെനാല്‍റ്റി വരെ ഞങ്ങള്‍ നന്നായി ചെയ്തു. ഞാന്‍ സാധാരണയായി റഫറിമാരെക്കുറിച്ച് സംസാരിക്കാറില്ല, എന്നാല്‍ ഇന്ന് അങ്ങനെ ചെയ്യാതിരിക്കുക അസാധ്യമാണ്. എനിക്കറിയാവുന്ന ഏറ്റവും മോശപ്പെട്ട റഫറിയാണ് അയാള്‍. ഞാന്‍ ഇന്ന് മാത്രമല്ല മുന്‍പും അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒരിക്കലും നല്ല ഓര്‍മ്മയില്ല.

ഈ റഫറി ഒരു ദുരന്തമാണ്. അങ്ങനെയാണെങ്കിലും, എനിക്ക് അര്‍ജന്റീനയെ അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ട്. അവരില്‍ നിന്ന് ക്രെഡിറ്റ് എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഫൈനലില്‍ എത്താന്‍ അര്‍ഹരാണ്. പക്ഷേ ആ ആദ്യ പെനാല്‍റ്റി ഞങ്ങളെ നശിപ്പിച്ചു- മോഡ്രിച്ച് പറഞ്ഞു.

സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്താണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.

പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തന്നെ് കണ്ടായിരുന്നു റഫറിയുടെ ‘വിവാദ’ തീരുമാനം ഉണ്ടായത്. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്യുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ