റൊണാൾഡോക്ക് വെച്ച പോലെ ഒരു പണി വെക്കാൻ നോക്കിയതാ, ആരാധകർക്ക് വയറ് നിറച്ചുകൊടുത്തു മെസി; സംഭവം ഇങ്ങനെ

ഫുട്‍ബോൾ ലോകത്തെ സൂപ്പർ താരങ്ങളാണ് മെസിയും റൊണാൾഡോയും. ഇരുവരും തമ്മിൽ നോക്ക്കിയാൽ ആരാണ് മികച്ചത് എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. ചിലർക്ക് അത് റൊണാൾഡോ ആണെങ്കിൽ ചിലർക്ക് അത് മെസിയാണ്. എന്നാൽ കളത്തിലെ പെരുമാറ്റത്തിൽ റൊണാൾഡോയാണോ മെസിയാണോ മികച്ചത് എന്ന് ചോദിച്ച കൂടുതൽ പേരും പറയുക മെസിയുടെ പേര് പറയും.

റൊണാൾഡോ ഇപ്പോൾ കളിക്കുന്നത് സൗദി ലീഗിലും മെസി കളിക്കുന്നത് അമേരിക്കൻ ലീഗിലുമാണ്. സൗദിയിൽ റൊണാൾഡോ കളിക്കളത്തിൽ ഇറങ്ങുമ്പോൾ അവിടെ അദ്ദേഹത്തെ പ്രലോഭിപ്പിക്കാൻ മെസി ചാന്റി വിളിക്കാറുണ്ട്. റൊണാൾഡോ ആകട്ടെ അതിൽ വീണുപോകാറുമുണ്ട്. മെസി ചാന്റി വിളിക്കുമ്പോൾ ഈയിടെ റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് അദ്ദേഹത്തിന് വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ അമേരിക്കയിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. സൗദിയിൽ റൊണാൾഡോയെ പ്രകോപിപ്പിക്കാൻ മെസ്സിയുടെ പേരാണ് ചാന്റ് ചെയ്യുന്നതെങ്കിൽ അമേരിക്കയിൽ ലയണൽ മെസ്സിയെ പ്രകോപിപ്പിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരാണ് ചാന്റ് ചെയ്യുന്നത്. കഴിഞ്ഞ നാഷ് വില്ലെ എസ്സിക്കെതിരെയുള്ള കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിനിടയിലാണ് സംഭവം. ലയണൽ മെസ്സിയുടെ നേരെ നാഷ് വില്ലെ ആരാധകർ അദ്ദേഹത്തെ പ്രോലോഭിപ്പിക്കാൻ റൊണാൾഡോയുടെ പേര് പല തവണ മുഴക്കി.

റൊണാൾഡോയെ പോലെ ആ പ്രോലോഭന ട്രാപ്പിൽ വീഴാതെ മെസി ചെയ്തത് തന്റെ കാലുകൊണ്ട് മറുപടി പറയുകയാണ്. ചാന്റ് ഗാലറിയിൽ ഉയർന്നതിന് പിന്നാലെ മെസി തകർപ്പൻ ഗോളടിക്കുകയാണ് ചെയ്തത്. ഇയാളെ എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന മട്ടിൽ നിരാശയോടെ ഇരിക്കുന്ന എതിർ ആരാധകരുടെ ചിത്രവും വീഡിയോയും ഇപ്പോൾ വൈറലായിട്ടുണ്ട്.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ