അർജൻ്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ചരമവാർഷികത്തിൽ ഓർമ്മ പങ്കുവെച്ച് ലയണൽ മെസി

തിങ്കളാഴ്ച ഇൻ്റർ മയാമി സൂപ്പർ താരം കൂടിയായ ലയണൽ മെസി അർജൻ്റീനിയൻ ഇതിഹാസം മറഡോണയെ ഓർത്തെടുത്തത് ഫുട്ബോൾ ലോകത്ത് ചർച്ചയായി. 1986 ൽ മെക്സിക്കോയിൽ അർജൻ്റീനയുടെ വിജയത്തിന് ശേഷം ലോകകപ്പ് ട്രോഫി ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഇതിഹാസ മനുഷ്യൻ്റെ ഫോട്ടോ സഹിതം അദ്ദേഹം തൻ്റെ 504 ദശലക്ഷം ഫോളോവേഴ്‌സിന് ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ “എറ്റേണൽ” എന്ന ലളിതമായ വാക്യത്തോടെ സന്ദേശം പോസ്റ്റ് ചെയ്തു.

അറുപതാം വയസ്സിൽ മറഡോണ മരിച്ചിട്ട് നാല് വർഷം തികയുകയാണ്. ബ്യൂണസ് ഐറിസിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ മരണപ്പെട്ടത്. ഒരു യഥാർത്ഥ ഇതിഹാസത്തിന്റെ വിയോഗത്തിൽ രാജ്യം ദുഖിച്ചപ്പോൾ അർജൻ്റീന അന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മറഡോണ അർജൻ്റീനയെ അവരുടെ രണ്ടാം ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്തിന് ശേഷം മെസിയാണ് ആൽബിസെലെസ്റ്റെയെ അടുത്ത ലോകകപ്പ് നേടി കൊടുക്കാൻ സഹായിച്ചത്. മറഡോണക്ക് ശേഷം അവരുടെ അടുത്ത വിജയത്തിനായി 2022 വരെ കാത്തിരിക്കേണ്ടി വന്നു. അടുത്തതായി 2026 ലോകകപ്പിനായി അർജൻ്റീന ആരാധകർ ഉറ്റുനോക്കുന്നു. ടൂർണമെൻ്റിൽ മെസി ടീമിനെ നയിക്കാൻ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ