അവനെ ബെഞ്ചിലിരുത്തിയിട്ട് ജയിക്കാമെന്ന് കരുതിയോ; അനുഭവിച്ചോ എന്ന് ഫുട്‌ബോള്‍ ഇതിഹാസം

പോര്‍ച്ചുഗല്‍ ലോകകപ്പില്‍നിന്ന് പുറത്തായതിന് പിന്നാലെ കണ്ണീരോടെ ഗ്രൗണ്ട് വിടുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കായിക പ്രേമികള്‍ക്ക് നൊമ്പരമായിരുന്നു. ക്വാര്‍ട്ടറിന്റെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചിലിരുത്തിയ കോച്ചിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു മത്സരഫലം.

ഇപ്പോഴിതാ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസ താരം ലൂയിസ് ഫിഗോ. ക്രിസ്റ്റ്യാനോയെ ബെഞ്ചില്‍ ഇരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ടീം മാനേജ്മെന്റിനും പരിശീലകനും ഒഴിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി നിങ്ങള്‍ക്ക് ലോകകപ്പ് ജയിക്കാനാകില്ല. സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ വിജയം ഗംഭീരമായിരുന്നു. എന്നാല്‍, അത് എല്ലാ കളിയിലും ആവര്‍ത്തിക്കാനാകുമോ? ഇല്ല. ക്രിസ്റ്റ്യാനോയെ ബഞ്ചിലിരുത്തിയത് തെറ്റായിരുന്നു. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കോച്ചിനും മാനേജ്മെന്റിനുമാണ്- ലൂയിസ് ഫിഗോ പറഞ്ഞു.

ജോർജിന റോഡ്രിഗസ് ഫെർണാണ്ടോ സാന്റോസിനെ കുറ്റപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ കാമുകി  കാമുകി ജോർജിന റോഡ്രിഗസ് രംഗത്തുവന്നിരുന്നു.  “ഇന്ന്, നിങ്ങളുടെ സുഹൃത്തും പരിശീലകനും തെറ്റായ തീരുമാനമാണ് എടുത്തത്, നിങ്ങൾക്ക് ആരാധനയുടെയും ബഹുമാനത്തിന്റെയും വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങളെ കളത്തിലിറക്കുമ്പോൾ എല്ലാം മാറിയത് കണ്ട അതേ സുഹൃത്ത്, പക്ഷേ വളരെ വൈകിപ്പോയി. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അതിന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ച് കണ്ടു. ജീവിതം നമുക്ക് പാഠങ്ങൾ നൽകുന്നു, നിങ്ങൾ തോൽക്കുന്നില്ല” ജോർജിന പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍