സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന് തോല്‍വി; എട്ടാം കിരീടം ചൂടി സര്‍വീസസ്; തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ വീണ് കേരളം

എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ കിരീട നഷ്ടം. 109ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളിന്റെ കരുത്തില്‍ സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച് സര്‍വീസസ് കിരീടം ചൂടി. കളംനിറഞ്ഞു കളിച്ചിട്ടും സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന് അവസാന നിമിഷം തോല്‍വി നേരിടേണ്ടി വന്നു. കലാശപ്പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം വീണുപോയത്. കഴിഞ്ഞ തവണ ഫൈനില്‍ ബംഗാളിനോടാണ് തോറ്റത്.

കേരളം എട്ടാം കിരീടം തേടി ഇറങ്ങിയത് പോലെ സര്‍വീസസിന്റെയും എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് ഇത്. കലാശപ്പോരില്‍ പട്ടാളക്കരുത്തരെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ഇറങ്ങിയ കേരളത്തിന് ഒടുവില്‍ എക്സ്ട്രാ ടൈമില്‍ പിഴയ്ക്കുകയായിരുന്നു.

ധാക്കുവാഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്. കേരളത്തിന്റെ പല ഗോള്‍ അവസരങ്ങളുടെ സര്‍വീസസിന്റെ പ്രതിരോധ കോട്ടയില്‍ തട്ടിത്തെറിച്ചു. മത്സരം ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ഇരുടീമുകളും ആക്രമണം കടുപ്പിച്ചിരുന്നു. ക്വാര്‍ട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ തുടര്‍ന്ന കേരളത്തിനു തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. സര്‍വീസസ് മികച്ച മുന്നേറ്റങ്ങളിലൂടെ കേരളത്തേയും ഞെട്ടിച്ചു. ഇരു ടീമുകള്‍ക്കും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ആയില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെയാണ് കേരളം ഇറങ്ങിയത്. 48ാം മിനിറ്റില്‍ സര്‍വീസസിന്റെ ആക്രമണം. ഇടതു വിങ്ങില്‍നിന്ന് അഭിഷേക് പവാറിന്റെ ക്രോസ്, എന്നാല്‍ സര്‍വീസസ് താരങ്ങള്‍ക്ക് പന്ത് തൊടാനായില്ല. ഗോള്‍ പുറത്തേയക്ക്. 54ാം മിനിറ്റില്‍ കേരളം, ഷിജിനു പകരം വിഘ്‌നേഷിനെ കളത്തിലിറക്കി. 80ാം മിനിറ്റില്‍ അജ്‌സാലിനു ലഭിച്ച അവസരം ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ സാധിച്ചില്ല. കേരളത്തിന്റെ മുന്നേറ്റങ്ങളെ നന്നായി പ്രതിരോധിച്ച സര്‍വീസസിന്റെ പ്രതിരോധ നിരയും മികവ് പുലര്‍ത്തി. സര്‍വീസസിന്റെ ഗോള്‍കീപ്പര്‍ ഗഗന്‍ദീപിന്റെ മികച്ച സേവുകളാണ് പലപ്പോഴും കേരളത്തിന് വിലങ്ങുതടിയായത്.

നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടനാകാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍, 109ാം മിനിറ്റില്‍ അഭിഷേക് പവാറിന്റെ ഗോളിലൂടെ സര്‍വീസസ് മുന്നിലെത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ അഭിഷേകിന്റെ രണ്ടാം ഗോളാണിത്. ആദ്യ ഗോള്‍ കേരളത്തിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ