കൊച്ചിയില്‍ ഗോള്‍ ക്ഷാമം തുടരുന്നു; ജംഷഡ്പൂര്‍-ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി സമനില

കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്‌സി ഐഎസ്എല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിലിറങ്ങിയ ജംഷഡ്പൂരിന്റെ പ്രതിരോധം മറികടക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയ്ക്ക് ആദ്യ 45 മിനുട്ട് സാധിച്ചില്ല.

ഏഴാം മിനുട്ടില്‍ വിനീതിനും ഇയാന്‍ ഹ്യൂമിനും 15ാം മിനുട്ടില്‍ ബെര്‍ബറ്റോവിനും അവസരം ലഭിച്ചെങ്കിലും സുബ്രതോ പാല്‍ കാക്കുന്ന ജംഷ്ഡപൂരിന്റെ വല ഐഎസ്എല്ലിലെ ഏറ്റവും മികച്ച മുന്നേറ്റ നിരകളിലൊന്നായ സിഐഡിക്കു (സികെ വിനീത്, ഇയാന്‍ ഹ്യൂം, ദിമത്തര്‍ ബെര്‍ബറ്റോവ്) തകര്‍ക്കാന്‍ സാധിച്ചില്ല.

30ാം മിനുട്ടില്‍ ഐഎസ്എല്‍ തുടക്കക്കാരായ ജംഷഡ്പൂരിന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെത്താഞ്ഞത് ഗോള്‍കീപ്പര്‍ സ്റ്റീവന്‍ റച്ച്ബുക്കയുടെ മികവാണ്.

കഴിഞ്ഞ കളിയില്‍ നിന്നും തന്ത്രം മാറ്റിയാണ് ഇത്തവണ റെനി മ്യൂലന്‍സ്റ്റീന്‍ ബ്ലാസ്റ്റേഴ്‌സിനെ വിന്യസിച്ചത്. മുന്നേറ്റ നിരയില്‍ ഇയാന്‍ ഹ്യൂമിനെ മുഖ്യ സ്‌ട്രൈക്കറാക്കി ബെര്‍ബറ്റോവിനെ പിന്നിലേക്ക് വലിച്ചു. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ആദ്യ പകുതിയില്‍ ടീമിന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'