ഓഗ്‌ബെചെയ്ക്കും മതിയായി, ബ്ലാസ്‌റ്റേഴ്‌സ് നായകന്റെ ഞെട്ടിക്കുന്ന നീക്കങ്ങള്‍

ഐഎസ്എല്ലില്‍ മറ്റ് സാദ്ധ്യതകള്‍ തേടി ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ നായകന്‍ ബെര്‍ത്തലോമിവ് ഓഗ്‌ബെചെയും. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ കൂറുമാറ്റത്തിനായി മറ്റ് ചില ഐഎസ്എല്‍ ക്ലബുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രമുഖ സ്‌പോട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഓഗ്ബെച്ചെ ബ്ലാസ്റ്റേഴ്സ് വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ഓഗ്ബെചെ ബ്ലാസ്റ്റേഴ്‌സ് വിടുമോ എന്ന കാര്യം എനിയ്ക്കറിയില്ല. എന്നാല്‍ മറ്റ് ക്ലബുകളുമായി ഓഗ്‌ബെചെയുടെ ക്യാമ്പ് സംസാരിക്കുന്നതായി എനിയ്ക്കറിയാം” മാര്‍ക്കസ് ട്വിറ്റരില്‍ കുറിച്ചു.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരേയൊരു സൂപ്പര്‍ താരമാണ് ബെര്‍ത്തലോമിവ് ഓഗ്ബെചെ. ഐഎസ്എല്‍ ആറാം സീസണില്‍ ഓഗ്ബെചെ സ്ട്രൈക്ക് ചെയ്ത ബ്ലാസ്റ്റേഴ്സ് ഗോള്‍ വാരിക്കൂട്ടിയത് അത്ര പെട്ടെന്നൊന്നും ആരാധകര്‍ മറക്കില്ല. ബ്ലാസ്റ്റേഴ്സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്‌ബെചെ മാറിയിരുന്നു.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ക്ലബ് ആവശ്യപ്പെട്ടിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ഇങ്ങനെ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ബ്ലാസ്റ്റേഴ്സുമായി പ്രീ-കോണ്‍ട്രാക്ട് സൈന്‍ ചെയ്ത തിരി ക്ലബില്‍ ചേരാതിരിക്കുകയും എടികെയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തിരുന്നു.

ഓഗ്‌ബെചെ ക്ലബ് വിടുകയാണെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് അത് കനത്ത തിരിച്ചടിയാകും. ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട പശ്ചാത്തലത്തില്‍ ഓഗ്‌ബെചെ ക്ലബ് വിടുന്നതിനെ കുറിച്ച് ആരാധകര്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയില്ല.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ