സി.കെ വിനീത് ഇന്നിറങ്ങുമോ?; ഉത്തരം നല്‍കി പരിശീലകന്‍ ഡേവിഡ് ജെയിംസ്

പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മുംബൈ സിറ്റിയുടെ വെല്ലുവിളി. പത്താം റൗണ്ട് പോരാട്ടത്തില്‍ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ ഫലം പ്രവചനാതീതം. രാത്രി എട്ടിന് മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം. അതേസമയം ഇന്നത്തെ കളിയ്ക്ക് സി.കെ വിനീത് ഇന്നിറങ്ങും എന്ന സൂചന നല്‍കി പരിശീലകന്‍ ഡേവിഡ് ജയിംസ്.
പരിക്ക് മാറിയ വിനീത് കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായി ഡേവിഡ് ജെയിംസ് വ്യക്തമാക്കി.

പരിക്കില്‍നിന്ന് മുക്തനായ സി.കെ. വിനീത് ശനിയാഴ്ച ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഹ്യൂമിനെ മുന്‍നിര്‍ത്തിയുള്ള ഗെയിംപ്ലാനാകും ടീം നടപ്പാക്കുന്നത്. മധ്യനിരയില്‍ കിസിത്തോ, കറേജ് പെക്കൂസന്‍, ജാക്കിചന്ദ് സിങ് എന്നിവര്‍ വരും. വിനീത് കളിച്ചില്ലെങ്കില്‍ അരാത്ത ഇസൂമി, മിലന്‍ സിങ്, സിയാം ഹംഗല്‍ എന്നിവരിലൊരാള്‍ കളത്തിലിറങ്ങും. പ്രതിരോധത്തില്‍ വെസ് ബ്രൗണ്‍, സന്ദേശ് ജിംഗാന്‍, റിനോ ആന്റോ, ലാല്‍റുത്താര എന്നിവരാകും.

നേരത്തേ ഇരുടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് മത്സരം സമ നിലയിലായി. മാര്‍ക് സിഫ്നിയോസിസ് ബ്ലാസ്റ്റേഴ്സിനായും ബല്‍വന്ത് സിങ് മുംബൈക്കായും ഗോള്‍ നേടി. ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളും യുഗാണ്‍ഡ താരം കെസിറോണ്‍ കിസിത്തോയുടെ വരവും കേരള ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡല്‍ഹി ഡൈനാമോസിനെതിരേ ജയം നേടിയതും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തി.

മുംബൈ മുന്നേറ്റത്തില്‍ അതിവേഗക്കാരന്‍ ബല്‍വന്ത് സിങ്ങും ബ്രസീല്‍ താരം എവര്‍ട്ടന്‍ സാന്റോസുമാകും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തലവേദന സൃഷിക്കുക. മുംബൈ പ്രതിരോധം കരുത്തേറിയതാണ്. നായകന്‍ ലൂസിയാന്‍ ഗോയ്ന്‍ നേതൃത്വം നല്‍കുന്ന പ്രതിരോധത്തില്‍ ഗഴ്സന്‍ വിയേര, മെഹറാജുദ്ദീന്‍ വാഡു, ദേവീന്ദര്‍ സിങ്, ലാല്‍ച്വന്‍കീമ, മൗറീഷ്യ റോസാരിയോ തുടങ്ങിയവരുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്