കൊച്ചിയിൽ ഇന്ന് മഞ്ഞക്കടലിരമ്പും, കലിപ്പടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഐ എസ് എൽ സീസണായിരുന്നു 2021-22 ലേത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ സ്വപ്ന കുതിപ്പ് നടത്തിയ ടീം, ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയും പിന്നീട് ഫൈനൽ വരെ എത്തുകയും ചെയ്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഫൈനലിൽ കാലിടറിയെങ്കിലും ആരാധകർ ആഗ്രഹിക്കുന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് സീസണിൽ ഉണ്ടായത്.

എന്തായാലും കഴിഞ്ഞ വർഷം തങ്ങൾക്ക് കഷ്ടിച്ച് നഷ്‌ടമായ ആ കിരീടം നേടിയെടുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനായി ഉള്ള ഒരുക്കം ബ്ലാസ്റ്റേഴ്‌സ് നടത്തി കഴിഞ്ഞിരിക്കുന്നു. ഈ നാളുകളിൽ ഒകെ കഷ്ടപെട്ടത് ഇന്ന് നടക്കുന്ന മത്സരത്തിലെ മൂന്ന് പോയിന്റുമായി മടങ്ങാമെന്ന പ്രതീക്ഷയോടെ മാത്രമാണ്.

ഇന്ന് നടക്കുന്ന മത്സരത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഗാലറിയുടെ മുന്നിൽ കളിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ കരുത്ത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ കരുത്ത്‌. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം മാജിക്ക് കാട്ടാൻ ഇവാന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ടീം മുന്നേറ്റങ്ങളിൽ നിർണായക ശക്തി ആയിരുന്ന വിദേശ താരങ്ങളായെ ഹോർഹെ പെരെയ്ര ഡയസും, അൽവാരോ വാസ്ക്വസുമെല്ലാം ടീം വിട്ടെങ്കിലും അവരേക്കാൾ മികച്ച താരങ്ങളെ പകരക്കാരായി കൊണ്ടു വരാൻ കഴിഞ്ഞതും ഇക്കുറി ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.

സ്ക്വാഡിന്റെ ഡെപ്ത്താണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു കരുത്ത്‌. ഇത്തവണ എല്ലാ പൊസിഷനുകളിലും മികച്ച ബാക്കപ്പ് താരങ്ങൾ ടീമിനുണ്ട്. ഇപ്പോഴിതാ പരിശീലകൻ ഇവാൻ പറഞ്ഞ വാക്കുകളാണ് ആരാധകർക്ക് സന്തോഷമായിരിക്കുന്നത്. സഹൽ അബ്‌ദുൾ സമദ്, ഗോൾകീപ്പർ ഗിൽ ഉൾപ്പടെ ഉള്ള ആളുകളുടെ കാര്യത്തിൽ ഇന്ന് കളിക്കുമോ ഇല്ലയോ എന്ന് തീരുമാനം ഇല്ലായിരുന്നു. എന്നാൽ ഇവാൻ പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിതീകണം നൽകുകയാണ്.

“ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിനായി എല്ലാവരും ലഭ്യമാണ്. ആർക്കും പരിക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. വൈദ്യ സംഘം ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ആരാധകർക്ക് മുന്നിൽ കളിക്കാൻ സാധിക്കുന്ന ആഹ്ളാദത്തിലാണ് പുതിയ ടീം അംഗങ്ങൾ” മലയാളി താരങ്ങൾ ഉൽപ്പാട് നിരവധി താരങ്ങൾ അവസരം കാത്തിരിക്കുകയാണ്.

ഇന്ത്യൻ ഫുട്ബോൾ രീതികളെ നന്നായി അറിയാവുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈന്‍റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. മലയാളിതാരം വി പി സുഹൈർ, ക്ലെയ്റ്റൻ സിൽവ തുടങ്ങിയവരെ സ്വന്തമാക്കിയ ആത്മവിശ്വാസവുമുണ്ട്.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും