ലോകോത്തര ഗോൾ കീപ്പറുമാർക്ക് എതിരെ ഹാട്രിക്ക് ശീലമാക്കിയവൻ

എന്നും ആരുടെ എങ്കിലും നിലയാളിൽ ആയിരുന്നു അയാൾ . ലോകോത്തര താരങ്ങൾ നിറഞ്ഞ് നിൽക്കുന്ന ടീമിൽ    ” ഇവന് എന്ത് കാര്യം” എന്ന് ആളുകൾ ചോദിക്കുമായിരുന്നു. തൻ്റെ മികവ് എന്താണെന്നും തനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന ബോധ്യം ഉള്ളതിനാൽ തന്നെ അയാൾ തനിക്ക് നേരെ വന്ന പരിഹാസങ്ങളെ കണ്ടില്ലെന്ന് നടിച്ചു. ഒടുക്കം സൂപ്പർ താരങ്ങളിൽ ചിലർ ടീം വിട്ടപ്പോഴും ചിലർക്ക് ഫോം നഷ്ടപെട്ടപ്പോഴും അയാൾ ടീമിൽ തുടർന്ന്. “ഇവനെ എടുത്ത് ടീമിൽ നിന്ന് കളയുക” എന്നുപറഞ്ഞ ആളുകളെ കൊണ്ട് “ഇവൻ ഇല്ലാതെ ഒരു മത്സരവും കളിക്കരുതെന്ന്” അയാൾ മാറ്റി പറയിപ്പിച്ചു. ഇന്ന് തന്റെ മുപ്പത്തിനാലാം വയസിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അയാൾ വിലയിരുത്തപ്പെടുന്നു. വൈകി പോയെങ്കിലും അയാൾക്ക് നിരാശയില്ല . കാരണം തനിക്ക് ഇനിയും ഒരുപാട് ചെയ്യാൻ ബാക്കിയുണ്ടെന്ന് അയാൾക്ക് അറിയാം. റയൽ മാഡ്രിഡിന്റെ കേരളത്തിലുള്ള ആരാധകർ സ്നേഹത്തോടെ കരിം ഇക്ക എന്ന് വിളിക്കുന്ന സാക്ഷാൽ കരിം ബെൻസിമ

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ കണ്ടത് ബെൻസീമയുടെ ആറാട്ട് തന്നെയായിരുന്നു. ചെൽസിയെ അവരുടെ തട്ടകത്തിൽ വന്ന് നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും നേടിയത് കരീം ബെൻസീമ തന്നെയാണ് . തുടർച്ചയായ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ രണ്ട് ലോകോത്തര ടീമുകൾക്ക് എതിരെ നേടിയ ഹാട്രിക്ക് അയാളുടെ റേഞ്ച് കാണിക്കുന്നുണ്ട്.

ബെൻസിമക്ക് ആരും പകരമാവില്ല എന്ന് സാക്ഷാൽ സിദാൻ പറഞ്ഞതിന്റെ അർഥം ഇപ്പോൾ റയൽ ഫാൻസിന് മനസ്സിലായിട്ടുണ്ട്. വരും മത്സരങ്ങളിലും ഈ മുപ്പത്തിനാലുകാരൻ തന്നെയാണ് മാഡ്രിഡ് ടീമിന്റെ പ്രധാന ആയുധംഎന്നൊക്കെ അയാളെ കൂടാത്ത ഇറങ്ങിയോ അന്നൊക്കെ ടീം അനുഭവിച്ചിട്ടുണ്ട് എന്നതിന്  സീസണിൽ തന്നെ ഉദാഹരണങ്ങൾ ഉണ്ടല്ലോ.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ