യൂറോ 2024: സ്പെയിനിനോട് തോറ്റ് പുറത്തായതിന് ശേഷം ജർമൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് താൻ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തി ജൂലിയൻ നാഗ്ൽസ്മാൻ

ജൂലൈ 5 വെള്ളിയാഴ്ച നടന്ന യൂറോ 2024 ടൂർണമെന്റിൽ നിന്ന് പുറത്തായതിന് ശേഷം ജർമ്മനി ബോസ് ജൂലിയൻ നാഗ്ൽസ്മാൻ ഡ്രെസ്സിങ്ങ് റൂമിൽ വെച്ച് തന്റെ കാലിക്കയോട് എന്താണ് പറഞ്ഞത് എന്ന് വെളിപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ സ്പെയിനിനെതിരെ 2-1ന് തോറ്റ ജർമ്മനി യൂറോ കപ്പിൽ നിന്നും പുറത്തായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ മാധ്യമങ്ങളോട് സംസാരിച്ച നാഗ്ൽസ്മാൻ ആദ്യം എതിരാളികളെ അഭിനന്ദിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു: “സെമി ഫൈനലിൽ എത്തിയതിന് സ്‌പെയിനിന് അഭിനന്ദനങ്ങൾ. ആദ്യ പകുതിയിൽ കളി വളരെ ഓപ്പൺ ആയിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾ മെച്ചപ്പെട്ടു, 60-ാം മിനിറ്റ് മുതൽ ഞങ്ങൾ മികച്ച ടീമായിരുന്നു. ഞങ്ങളുടെ വൈകി വന്ന ഗോൾ [ഇക്വലൈസർ] നന്നായിരുന്നു. നിർഭാഗ്യവശാൽ വിങ്ങിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്താൻ ഞങ്ങൾക്കായില്ല.”

ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ശേഷം കളിക്കാരോട് എന്താണ് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം വെളിപ്പെടുത്തി: “അവർ [മത്സരത്തിൽ നിന്ന് പുറത്തുകടക്കാൻ] അർഹരല്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ കുടുംബങ്ങളെ മിസ് ചെയ്യുന്നു, പക്ഷേ ഞങ്ങളാരും തിരിച്ചു പോകാൻ ആഗ്രഹിച്ചില്ല. ഈ കഴിഞ്ഞ ആറാഴ്ചയുടെ തുടക്കം മുതൽ ഗ്രൂപ്പിൽ വളരെ നല്ല അന്തരീക്ഷം ഉണ്ടായിരുന്നു. ഓരോ കളിക്കാരും അവർ ആരംഭിച്ചാലും ബെഞ്ചിലായാലും, ഈ ഗെയിം ജയിക്കാൻ ഞങ്ങൾ എല്ലാം നൽകി, ഇപ്പോൾ അത് വേദനാജനകമായ ഒന്നാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയും.

സ്പെയിനിനെതിരെ തോൽവിയറിയാതെ വന്ന ജർമ്മനി യൂറോ 2024 ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചെങ്കിലും അവരുടെ റെക്കോർഡ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.ഡാനി ഓൾമോയുടെ തുടക്ക ഗോളിന് ശേഷം 89-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്‌സിൻ്റെ സമനില ഗോളിന് അധിക സമയത്തേക്ക് പോയതിന് ശേഷം 119-ാം മിനിറ്റിൽ മൈക്കൽ മെറിനോ സ്‌പെയിനിന് വേണ്ടി വിജയഗോൾ നേടി 2-1ന് വിജയം ഉറപ്പിച്ചു.

യൂറോ 2024ൽ പുറത്തായതിന് ശേഷം ജർമ്മനി ഇതിഹാസം ടോണി ക്രൂസ് വിരമിക്കുന്നുവെന്ന് ജൂലിയൻ നാഗൽസ്മാൻ പ്രഖാപിച്ചു. റയൽ മാഡ്രിഡിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയാണ് ടോണി ക്രൂസിന് തൻ്റെ ക്ലബ് കരിയർ അവസാനിപ്പിക്കാൻ കഴിഞ്ഞത് . എന്നിരുന്നാലും, ദേശീയ ടീമിനൊപ്പം വിജയകരമായ ഒരു അവസാനം നേടാനായില്ലയെന്നത് കോച്ച് എന്ന നിലക്ക് തന്നെയും വേദനിപ്പിക്കുന്നു എന്ന് നാഗൽസ്മാൻ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക