ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ അൾജീരിയക്കെതിരെ അർജന്റീനയ്ക്ക് മൂന്നു ഗോളിന് ജയം. ആറാം ലോകപ്പ് കളിക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായ മെസി മത്സരത്തില്‍ ഹാട്രിക് നേടി. മെസിയുടെ ആദ്യ ലോകകപ്പ് ഹാട്രിക്. കൂടാതെ ലോകകപ്പിലെ ഗോള്‍സ്‌കോറര്‍മാരുടെ എണ്ണത്തിലും മെസി ഒന്നാമതെത്തി.
ഇപ്പോൾ ആ വമ്പൻ വിജയത്തിന് പിന്നാലെ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസിയോടുള്ള തന്റെ കടുത്ത ആരാധന പലപ്പോഴും തുറന്ന് കാട്ടിയിട്ടുള്ള കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് മന്ത്രി രമേശ് ചെന്നിത്തല.
‘ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ ലയണൽ മെസ്സി മനുഷ്യ സാധ്യമായത് എന്ന നിർവചനം തിരുത്തികുറിച്ചിരിക്കുന്നു. എട്ട് ബാലൺ ഡി ഓർ പുരസ്‌ക്കാരങ്ങൾ എന്നത് ആർക്കെങ്കിലും ചിന്തിക്കാൻ ആകുമായിരുന്നോ? എന്നാൽ മെസി അത് നേടി. ലോകകിരീടം ഇല്ലാത്ത ലോകരാജാവ് എന്ന പരിഹാസം നാല് വർഷം മുമ്പ് അദ്ദേഹം അവസാനിപ്പിച്ചു’
‘ഇപ്പോഴിതാ വീണ്ടും ചരിത്രം! ഇന്നത്തെ മത്സരം ഒന്ന് നോക്കൂ. ആറ് ലോകകപ്പിൽ കളിക്കുന്ന ആദ്യത്തെ താരമായി മെസി മാറിയിരിക്കുന്നു. ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടിയ താരമായി മാറി അദ്ദേഹം. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയാണ് മെസ്സിക്കൊപ്പം ഈ റെക്കോഡ് പങ്കിട്ടിരിക്കുന്നത്. ഒടുവിൽ ഇതാ ലോകകപ്പിൽ ഹാട്രിക്! സർവ്വം മെസിമയം. മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്’, ചെന്നിത്തല പറഞ്ഞു.