അവനെ പോലെ ഒരു താരത്തിന്റെ കൂടെ കളിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്, ഇങ്ങനെ ഉള്ളവരെ നമുക്ക് വേണോ; സഹതാരത്തിന്റെ കാര്യത്തിൽ ലെവൻഡോവ്‌സ്‌കി നിരാശയിൽ; മിക്കവാറും പുറത്തേക്ക് പോകും

എൽ നാഷനൽ പറയുന്നതനുസരിച്ച്, ബാഴ്‌സലോണ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ഫെറാൻ ടോറസിനൊപ്പം കളിക്കുന്നതിൽ മടുത്തു എന്ന് റിപോർട്ടുകൾ പുറത്ത് വരുന്നു. കഴിഞ്ഞ ജനുവരിയിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ സൂപ്പർ താരം ബാഴ്സയിൽ എത്തിയത്. പ്രതീക്ഷിച്ച പ്രകടനം താരത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

ടോറസ് പോൽ ഒരു താരം ക്ലബ്ബിൽ എത്തിയപ്പോൾ ബാഴ്‌സ ആരാധകർ പ്രതീക്ഷിച്ച അത്ഭുതങ്ങൾ ഒന്നും താരം ഇതുവരെ കാണിച്ചില്ല എന്ന് മാത്രമല്ല നിരാശപെടുത്തുകയും ചെയ്തു. താരത്തിന്റെ മോശം ഫോം ഇപ്പോൾ കൂടെ കളിക്കുന്ന താരങ്ങളെ കൂടി സങ്കടപെടുത്തുന്നു എന്നാണ് വാർത്തകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ വർഷം 22 കാരനെ സൈൻ ചെയ്യാൻ സാവി ക്ലബിനെ പ്രേരിപ്പിച്ചതാണ് , എന്നിരുന്നാലും, താരം മാനേജരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു. ഈ സീസണിൽ കറ്റാലൻ ക്ലബ്ബിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയ റോബർട്ട് ലെവൻഡോവ്‌സ്‌കി ടോറസിനൊപ്പം കളിക്കുന്നതിൽ നിരാശനാണെന്ന് മേൽപ്പറഞ്ഞ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ടയും സ്‌പോർട്‌സ് ഡയറക്ടർ മാത്യൂ അൽനെനിയും ടോറസിനെ കൂടെ കൂട്ടിയത് പരാജയപ്പെട്ട നീക്കമാണെന്ന് നിഗമനം ചെയ്തതായും റിപ്പോർട്ട് അവകാശപ്പെടുന്നു. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ടോറസിന് പകരം മികച്ച താരത്തെ ഒപ്പം കൂട്ടാനാണ് ക്ലബ് ശ്രമിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ